ലഖ്‌നോ- അയല്‍വാസി മോഷ്ടിച്ചെന്ന് കരുതിയ വളര്‍ത്തു പൂച്ച തിരികെയെത്തി. അയല്‍വാസിയുടെ പ്രാവുകളെ കൊന്ന് ജയിലിലായ പൂച്ചയുടമക്ക് കിട്ടിയത് എട്ടിന്റെ പണി.
ഉത്തര്‍പ്രദേശിലെ താന സദര്‍ ബസാറിലെ ആബിദ് തന്റെ വളര്‍ത്തു പൂച്ചയെ കാണാതായപ്പോള്‍ അയല്‍വാസിയായ അലി അതിനെ കൊലപ്പെടുത്തിയെന്ന് സംശയിച്ച് അലിയുടെ പ്രാവുകളെ വിഷം കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു. അലിയുടെ 78 പ്രാവുകളില്‍ 30 എണ്ണമാണ് ഭക്ഷണത്തില്‍ വിഷം കലര്‍ന്നതിനെ തുടര്‍ന്ന് ചത്തത്.
പ്രാവുകളുടെ ഭക്ഷണത്തില്‍ വിഷം ചേര്‍ത്തെന്ന സംശയത്തെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ആബിദ് അറസ്റ്റിലാവുകയായിരുന്നു.
സംഭവത്തില്‍ ആബിദ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ ഐ. പി. സി 428 വകുപ്പ് പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തതായും പ്രാവുകളുടെ ജഡം പോസ്റ്റ്മോര്‍ട്ടത്തിനയച്ചതായും പോലീസ് അറിയിച്ചു.