Sorry, you need to enable JavaScript to visit this website.

ആരാണ് ഈ ഷാരൂഖ് ഖാനെന്ന് അന്വേഷിച്ച  അസം മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് കിംഗ് ഖാന്‍

ഗുവാഹതി- ഷാരൂഖ് ഖാന്റെ പത്താന്‍ സിനിമയ്ക്കെതിരായ പ്രതിഷേധത്തിനും വിവാദങ്ങള്‍ക്കുമിടെ ആരാണ് ഷാരൂഖ് ഖാന്‍ എന്ന ചോദ്യവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ ഇന്നലെ രംഗത്തെത്തിയിരുന്നു. ആരാണ് ഈ ഷാരൂഖ് ഖാന്‍ എന്നും അയാളെയോ അയാളുടെ ചിത്രം പത്താനെയോ കുറിച്ച് തനിക്കറിയില്ലെന്നുമായിരുന്നു അസം മുഖ്യമന്ത്രിയുടെ വാക്കുകള്‍. വിവാദങ്ങളുണ്ടായിട്ടും ഷാരൂഖ് ഖാന്‍ ഇതുവരെ തന്നെ വിളിച്ചില്ലെന്നും ഹിമന്ത ബിശ്വശര്‍മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ മുഖ്യമന്ത്രിയെ നേരിട്ട് ഫോണിലൂടെ ബന്ധപ്പെട്ടിരിക്കുകയാണ് കിംഗ് ഖാന്‍.
രാത്രി വൈകി ഷാരൂഖ് ഖാന്‍ തന്നെ ഫോണില്‍ വിളിച്ചു. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പറഞ്ഞു. പത്താന്‍ സിനിമയുടെ പ്രദര്‍ശന സമയത്ത് സംസ്ഥാനത്ത് ഒരനിഷ്ട സംഭവങ്ങളും ഉണ്ടാകില്ലെന്ന് ഷാരൂഖിന് ഉറപ്പുനല്‍കിയതായി അസം മുഖ്യമന്ത്രി പറഞ്ഞു.
'ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ രാത്രി വൈകി 2 മണിയോടെ എന്നെ വിളിച്ച് സംസാരിച്ചു. പത്താന്‍ സിനിമയുടെ പ്രദര്‍ശനത്തിനിടെ ഗുവാഹതിയില്‍ നടന്ന പ്രതിഷേധത്തില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു'എന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. അസമിലെ നരേംഗിയില്‍ പത്താനെതിരെ വ്യാപക പ്രതിഷേധം നടക്കുകയും ഒരു സംഘമാളുകള്‍ ചിത്രത്തിന്റെ പോസ്റ്റര്‍ കത്തിക്കുകയും ചെയ്തിരുന്നു. ഈ പ്രതിഷേധത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആരാണ് ഈ ഷാരൂഖ് ഖാനെന്നും വിവാദങ്ങളെ കുറിച്ച് തനിക്കറിയില്ലെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.
 

Latest News