മിമിക്രി വേദികളില്‍ തുടങ്ങി സിനിമാ താരമായി മാറിയ ആളാണ് നടന്‍ ടിനി ടോം. ആദ്യം സ്റ്റേജ് പരിപാടികളിലൂടെ ശ്രദ്ധ നേടിയ ടിനി ടോം പിന്നീട് ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായി മാറുകയായിരുന്നു. അതിന് പിന്നാലെയാണ് സിനിമയിലെത്തിയത്. ചെറിയ കാലയളവില്‍ തന്നെ സ്വന്തമായി ആരാധകരെ ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ഇതുവരെ പറയാത്ത ഒരു കാര്യമാണ് ടിനി ടോം ഒരു ടെലിവിഷന്‍ പരിപാടിയിലൂടെ പ്രേക്ഷകരോട് വെളിപ്പെടുത്തിയിരിക്കുന്നത്. പിതാവുമായുള്ള ബന്ധത്തെക്കുറിച്ചും ഒടുവില്‍ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുമാണ് ടിനി ടോം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ :
കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല. പിതാവ് നഷ്ടപ്പെട്ടപ്പോഴാണ് എനിക്കേറ്റവും അനാഥത്വം അനുഭവിച്ചത്. പിതാവ് കാത്തിരിക്കുന്നത് പോലെ എന്നെ ആരും കാത്തിരുന്നിട്ടില്ല. എന്റെ ഓര്‍മ്മയില്‍ അദ്ദേഹം എന്നെ ഉമ്മ വച്ചിട്ടില്ല. തിരിച്ച് ഞാനും ഉമ്മ കൊടുത്തിട്ടില്ല. ഒരു തിലകന്‍ ചേട്ടനായിരുന്നു എന്റെ അപ്പന്‍.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം എന്റെ പിതാവ് തന്നെയാണ്. ഓര്‍മ്മ വച്ച കാലം മുതല്‍ എന്റെ ഹീറോയായിരുന്നു. പക്ഷെ ഞങ്ങള്‍ തമ്മില്‍ എപ്പോഴും ഈഗോയായിരുന്നു. മദ്യാപാനിയായ അച്ഛന്റെ മദ്യാപനം നിര്‍ത്തണം എന്ന് ഞാന്‍ എപ്പോഴും പറയുമായിരുന്നു. ആ അനുഭവമാണ് സ്പിരിറ്റ് എന്ന സിനിമയില്‍ ലാലേട്ടനോട് കുടി നിര്‍ത്താന്‍ പറയുന്നത്. അത് കണ്ട് പലരും വിളിച്ച് നല്ല ഫീലില്‍ പറഞ്ഞുവെന്ന് പറഞ്ഞിട്ടുണ്ട്. ഓര്‍മ്മ വച്ച കാലം മുതല്‍ എന്റെ പിതാവിന് കൊടുത്ത ഉപദേശങ്ങള്‍ മനസില്‍ ആവാഹിച്ചാണ് അത് പറഞ്ഞത്.
പല രാത്രികളിലും ഞാന്‍ ഇപ്പോഴും അപ്പനെ സ്വപ്നം കാണാറുണ്ട്. കാലെത്തെഴുന്നേറ്റിട്ട് എന്തെങ്കിലും കാര്യം ഷെയര്‍ ചെയ്യണമെന്ന് തോന്നുമ്പോള്‍ ആളില്ലെന്നത് ഇപ്പോഴാണ് വിഷമമാകുന്നത്. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല. പിതാവ് നഷ്ടപ്പെട്ടപ്പോഴാണ് എനിക്കേറ്റവും അനാഥത്വം അനുഭവിച്ചത്. പിതാവ് കാത്തിരിക്കുന്നത് പോലെ എന്നെ ആരും കാത്തിരുന്നിട്ടില്ല. എനിക്ക് ഭാര്യയും കുഞ്ഞുമുണ്ടെങ്കിലും. എന്റെ പിതാവ് രാത്രി ഉറക്കമൊഴിച്ചിരുന്ന് എന്നേയും കാത്തിരുന്നിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
അവസാനമായി എന്റെ പിതാവിനെ കണ്ട ഓര്‍മ്മ, ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ അദ്ദേഹം വെന്റിലേറ്ററില്‍ കിടക്കുമ്പോഴാണ്. എന്നെ നോക്കി മുഖത്തെ മാസ്‌ക്കെടുക്കാന്‍ പറഞ്ഞു. എടുത്തപ്പോള്‍ നാളെ നമുക്ക് വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞു. ഓക്കെയെന്ന് പറഞ്ഞു. പക്ഷേ ഡോക്ടര്‍ പറഞ്ഞു. വെറുതെ നീണ്ടു പോവുകയേയുള്ളൂ., എനിക്ക് വിശ്വസിക്കാനായില്ല.
അടുത്ത ബന്ധുക്കള്‍ ആരെങ്കിലും പറഞ്ഞാല്‍ മാത്രമേ ഞങ്ങള്‍ക്കിത് ചെയ്യാന്‍ പറ്റുകയുള്ളൂവെന്നും ടിനി അത് പറയണമെന്നും പറഞ്ഞു. എന്റെ ശരീരമാകെ മരവിച്ചുപോയി. എനിക്ക് ജന്മം നല്‍കിയ അച്ഛന്റെ ജീവനെടുക്കാന്‍ ഞാനാണ് സമ്മതം കൊടുക്കേണ്ടത്. വേണ്ട എന്ന് പറഞ്ഞാല്‍ ഇങ്ങനെ കിടക്കുകയേയുള്ളൂ. ഞാന്‍ ഓക്കെ പറഞ്ഞുവെന്നാണ് പറയുന്നത്. എന്താണ് പറഞ്ഞതെന്ന് എനിക്കോര്‍മ്മയില്ല. ആരോടും ഒന്നും പറയാതെ ഞാന്‍ അടുത്തുള്ള ചാപ്പലിന് മുന്നില്‍ പോയി കിടന്നു. പിന്നീട് അറിഞ്ഞു, അദ്ദേഹം മരിച്ചുവെന്ന്. അതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ്, അനാഥത്വമാണ്.- ടിനി ടോം പറയുന്നു.