റിയാദ്- സൗദി ഓൾ സ്റ്റാർ ഇലവനും പി എസ്ജിയും തമ്മിൽ നടന്ന റിയാദ് സീസൺ കപ്പ് കാണാനാനെത്തിയ അമിതാഭ് ബച്ചൻ റിയാദ് ബുളവാഡിൽ സന്ദർശനം നടത്തി. ഇവിടെയുള്ള ഇന്ത്യൻ പവലിയനിൽ വിവിധ കലാപ്രകടനങ്ങൾക്കും അദ്ദേഹം സാക്ഷിയായി. ബുളവാഡ് സിറ്റിയും ബുളവാഡ് വേൾഡും അദ്ദേഹം സന്ദർശിച്ചു.
വ്യാഴാഴ്ച അൽ-നസർ സ്റ്റാർസ്, അൽ-ഹിലാൽ, പാരീസ് സെന്റ് ജെർമെയ്ൻ എന്നിവർ തമ്മിലുള്ള റിയാദ് സീസൺ കപ്പിന്റെ ഫൈനലിൽ അദ്ദേഹം പങ്കെടുത്തിരുന്നു. മത്സരത്തിൽ പാരീസ് സെന്റ് ജർമ്മൻ 5-4 ന് വിജയിച്ചു.
കായിക താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, എംബാപ്പെ, നെയ്മർ എന്നിവരടങ്ങിയ മത്സരത്തിൽ പങ്കെടുക്കാൻ ലഭിച്ച ക്ഷണത്തിൽ ഇന്ത്യൻ താരം തന്റെ ട്വിറ്റർ അക്കൗണ്ടിൽ സന്തോഷം പ്രകടിപ്പിക്കുകയും അതിനെ "അത്ഭുതം" എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
الفنان الهندي الكبير اميتاب بتشان في زيارة لبوليفارد وورلد وحضر الفعاليات المصاحبة لمنطقة الهند ومناطق اخرى … شرفتنا في بلدك الثاني pic.twitter.com/w3Y9cvVLEl
— TURKI ALALSHIKH (@Turki_alalshikh) January 20, 2023