കോഴിക്കോട് - ഗുജറാത്ത് വംശഹത്യക്ക് കാർമികത്വം വഹിച്ച ചോര പുരണ്ട കൈകളാണ് ഇന്ത്യയെ നയിക്കുന്നതെന്ന സത്യം എത്ര ശ്രമിച്ചാലും മറച്ച് വെക്കാനാവില്ലെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്. ഈ യാഥാർഥ്യം വ്യക്തമാക്കുന്നതാണ് ബി.ബി.സി പുറത്തിറക്കിയ 'ഇന്ത്യ: ദ മോഡി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി. ഗുജറാത്ത് വംശഹത്യ സംബന്ധിച്ച് ബ്രിട്ടീഷ് സർക്കാർ ഇതുവരെ പുറത്തുവിടാത്ത രഹസ്യരേഖ അടങ്ങുന്നതാണ് ബ്രിട്ടനിൽ ചൊവ്വാഴ്ച ബി.ബി.സി സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി.
മുസ്‌ലിം വിരുദ്ധ വംശീയത ഭരണകൂട രൂപം പ്രാപിച്ച രാജ്യത്ത് മോഡിയുടേത് ചോര മണക്കുന്ന കൈകളാണെന്ന് ലോകം വീണ്ടും വിളിച്ചു പറയുകയാണ് ഡോക്യുമെന്ററിയെന്നും ഇത്തരം ഓർമകൾ സംഘ് വിരുദ്ധ പോരാട്ടത്തിന്റെ അനിവാര്യതയാണെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. ശുഹൈബ് പറഞ്ഞു.
ആഗോള തലത്തിൽ മോഡി നിർമിച്ചെടുക്കാൻ ശ്രമിക്കുന്ന ഇമേജിന് ബി.ബി.സി ഡോക്യുമെന്ററി കോട്ടം തട്ടിക്കുമെന്ന ഭയമാണ് വീഡിയോ യൂറ്റിയൂബിൽ നിന്ന് പിൻവലിപ്പിക്കാനും അതിന്റെ പിന്നിലുള്ളവരെ ആക്ഷേപിക്കാനും ഇന്ത്യൻ ഭരണകൂടം ശ്രമിക്കുന്നതിന് പിന്നിൽ. ഗുജറാത്ത് വംശഹത്യക്ക് 21 വർഷങ്ങൾ തികയുന്ന ഈ സന്ദർഭത്തിൽ ഈ ഡോക്യുമെന്ററി വലിയ രാഷ്ട്രീയ ദൗത്യം കൂടിയാണ് നിർവഹിക്കുന്നതെന്നും ശുഹൈബ് കൂട്ടിച്ചേർത്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)