ലണ്ടന്‍- സീറ്റ് ബെല്‍റ്റ് ധരിക്കാതെ പ്രധാനമന്ത്രി ഋഷി സുനക്ക് വാഹന യാത്ര നടത്തിയത് പരിശോധിച്ച് ബ്രിട്ടീഷ് പോലീസ്. പ്രധാനമന്ത്രി നിയമം അനുസരിക്കുന്നയാളാണെന്നും അബദ്ധത്തില്‍ സംഭവിച്ച പിഴവാണെന്നും ചൂണ്ടിക്കാടടി ഡൗണിംഗ് സ്ട്രീറ്റും രംഗത്തെത്തി.
ഋഷി സുനക്ക് സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനത്തില്‍ യാത്ര ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത്. ഇതോടെതോടെ പോലീസ് അന്വേഷണം നടത്തിയത്.
സുനക്കിന്റെ സോഷ്യല്‍ മീഡിയ ചാനലുകളില്‍ പോസ്റ്റ് ചെയ്യാന്‍ നിര്‍മിച്ച വീഡിയോയില്‍ സീറ്റ് ബെല്‍റ്റില്ലാതെ ഇംഗ്ലണ്ടിന്റെ വടക്കന്‍ ഭാഗമായ ലങ്കാഷെയറിലേക്കുള്ള യാത്രയ്ക്കിടെ രാജ്യത്തിന്റെ വളര്‍ച്ച വര്‍ധിപ്പിക്കാനുള്ള തന്റെ നയങ്ങളെ കുറിച്ചാണ് ഓടുന്ന കാറിലെ പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ സംസാരിക്കുന്നത്.
സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ 500 പൗണ്ടാണ് പിഴ. കാര്യങ്ങള്‍ തങ്ങള്‍ പരിശോധിക്കുകയാണെന്നാണ് ലങ്കാഷെയര്‍ പോലീസ് വക്താവ് പറഞ്ഞത്.
തെറ്റാണ് സംഭവിച്ചതെന്നും എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നാണ് പ്രധാനമന്ത്രി വിശ്വസിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്ത വക്താവ് വീഡിയോ ക്ലിപ്പ് ചിത്രീകരിക്കാന്‍ വേണ്ടി മാത്രമാണ് ഏതാനും സമയത്തേക്ക് സീറ്റ് ബെല്‍റ്റ് മാറ്റിയതെന്നും പറയുന്നു. എങ്കിലും അത് തെറ്റാണെന്ന് അംഗീകരിക്കുന്നതായും പറഞ്ഞു.
സുനക്കിന്റെ ഗതാഗത രീതികളുമായി ബന്ധപ്പെട്ട് ഈയ്യിടെ യു. കെയില്‍ വിവാദങ്ങളുണ്ടായിരുന്നു. ചെറിയ യാത്രകള്‍ക്ക് ജെറ്റ് ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. ഋഷി സുനക്കിന്റെ വിലകൂടിയ സ്വകാര്യ ജെറ്റ് ശീലം പരിസ്ഥിതിക്കും നികുതിദായകര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നെന്നാണ് ഡെപ്യൂട്ടി ലേബര്‍ നേതാവ് ഏഞ്ചല റെയ്നര്‍ പറഞ്ഞത്. എന്നാല്‍ കുറഞ്ഞ സമയത്തിനകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്താനാണ് വ്യത്യസ്ത ഗതാഗത മാര്‍ഗ്ഗങ്ങള്‍ സുനക് ഉപയോഗിക്കുന്നതെന്ന് വക്താവ് അറിയിച്ചു.