ലണ്ടന്‍- ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ബി.ബി.സി ഡോക്യുമെന്ററിക്ക് പിന്നാലെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ന്യായീകരിച്ച് യു.കെ പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറിച്ചുള്ള വിമര്‍ശനത്തോട് യോജിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം
ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പരമ്പരയില്‍ അഭിപ്രായം പറഞ്ഞില്ല. പാകിസ്ഥാന്‍ വംശജനായ എം.പി ഇമ്രാന്‍ ഹുസൈന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുമ്പോഴാണ് സുനക് മോഡിയെ ന്യായീകരിച്ചത്.
ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതാമ് ബി.ബി.സി ഡോക്യുമെന്ററി. ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബ്രിട്ടീഷ് രഹസ്യരേഖകള്‍ പുറത്തുവിട്ടുകൊണ്ടാണ് ഡോക്യുമെന്ററി ഈ അവകാശവാദമുന്നയിക്കുന്നത്. ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററി പരമ്പരയുടെ ആദ്യ ഭാഗമാണ് ബി.ബി.സി പുറത്തിറക്കിയത്. എന്നാല്‍, മോഡിക്കെതിരെ ആരോപണമുന്നയിക്കുന്ന ഡോക്യുമെന്ററിക്കെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. ഡോക്യുമെന്ററി പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും മുന്‍വിധിയോടെയുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.