ഇടുക്കി-മറയൂരിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സി.ഡി മെഷീനില്‍ കളളനോട്ട് നിക്ഷേപിച്ച കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലായി തേനി കൂടല്ലൂര്‍ സ്വദേശി പ്രഭു (43), കുമരലിംഗം സ്വദേശി ഹക്കിം (40) എന്നിവരാണ് അറസ്റ്റിലായത്
നവംബര്‍ 11നാണ് മറയൂര്‍ എസ്.ബി.ഐ സി.ഡി മെഷീനില്‍ 500 രൂപയുടെ 79 കള്ളനോട്ടുകള്‍ നിക്ഷേപിച്ചിരുന്നത്. മറയൂര്‍ പോലീസ് സി.സി.ടി.വി ദൃശ്യങ്ങളും അക്കൗണ്ട് നമ്പറും പരിശോധിച്ച് മറയൂരിന് സമീപം വാഗവര ബസാര്‍ ഡിവിഷനില്‍ കനിരാജ് (43)നെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ഊര്‍ജിതപ്പെടുത്തി.
തമിഴ്‌നാട്ടില്‍ നിന്ന് കള്ളനോട്ട് എത്തി എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ നടത്തിയ അന്വേഷണത്തില്‍ കള്ളനോട്ട് നിര്‍മാണ കേന്ദ്രം കണ്ടെത്തി. പിന്നീട് ദിണ്ഡുക്കല്‍ നത്തം സ്വദേശികളായ രാംകുമാറിനെയും അഴകനെയും പുതുക്കോട്ട ഓണങ്കുടി പഴനികുമാര്‍ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)