കൊച്ചി- കര്‍ണാടകയിലെ ക്വാറി ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ മൂന്നാം തവണയും പി.വി അന്‍വര്‍ എം.എല്‍.എ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുമ്പില്‍ ഹാജരായി. കൊച്ചിയിലെ ഇ.ഡി ഓഫീസിലാണ് ഹാജരായത്. കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അന്‍വറിനെ വിളിച്ചുവരുത്തി ഇ.ഡി ചോദ്യം ചെയ്തിരുന്നു. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ ഒന്‍പത് മണിക്കൂര്‍ നീണ്ടു.
പതിവുപോലെ ചോദ്യം ചെയ്യലിന് പിന്നില്‍ മാധ്യമങ്ങളെ പരിഹസിച്ച് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിപ്പുമായി എത്തി. എന്നും കാണുന്ന സഹോദരന്മാരെ ഒന്നും ഇന്ന് വൈകിട്ട് മാച്ച് ചര്‍ച്ച കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ കണ്ടില്ലല്ലോ, എന്തുപറ്റിയെന്ന് അന്‍വര്‍ ചോദിക്കുന്നു.
അന്‍വറിന്റെ ഫേസ്ബുക്ക് കുറിപ്പ്
എന്നും കാണുന്ന സഹോദരന്മാരെ ഒന്നും ഇന്ന് വൈകിട്ട് മാച്ച് ചര്‍ച്ച കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ കണ്ടില്ലല്ലോ..
ന്ത് പറ്റി?
ക്യാമറയില്‍ ചാര്‍ജില്ലേ?
മൈക്ക് കേടായോ?
അതോ ഇന്നലെ കൊണ്ട് കോണ്‍ട്രാക്ട് തീര്‍ന്നോ?
ഇന്നൊന്നും കിട്ടിയില്ലേ?
മൈ ഡിയര്‍ മാപ്രാസ്..
ഒന്ന് അപ്പ്‌ഡേറ്റ് ചെയ്യടോ..പ്ലീസ്..