Sorry, you need to enable JavaScript to visit this website.

പേടിച്ച്, പേടിച്ച് രണ്ടു ദിവസം ഉറങ്ങിയില്ലെന്ന് മഞ്ജു വാര്യര്‍, പക്ഷേ തെറ്റുകളൊന്നും സംഭവിച്ചില്ല

ഇരുചക്ര വാഹനം ഓടിക്കാനുള്ള ലൈസന്‍സ് കഴിഞ്ഞ ദിവസം ലഭിച്ചതിന്റെ ആവേശത്തിലാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. അന്നത്തെ ആകാംക്ഷയെക്കുറിച്ചും പേടിയെക്കുറിച്ചുമെല്ലാം  ഒരു ടിവി ചാനലിനോട് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മഞ്ജു.
ലൈസന്‍സ് എടുക്കാന്‍ ടെസ്റ്റിന് പോകുന്നതിന് മുമ്പ് പേടിച്ചിട്ട് രണ്ട് ദിവസത്തോളം ഉറക്കം ഉണ്ടായിരുന്നില്ല എന്നാണ് മഞ്ജു ഇപ്പോള്‍ പറയുന്നത്. ലൈസന്‍സ് എടുക്കാന്‍ പ്രചോദനം കിട്ടിയത് അജിത്തിനൊപ്പമുള്ള ബൈക്ക് റൈഡിലൂടെയാണെന്നും താരം പറയുന്നുണ്ട്.

''പേടിച്ച് പേടിച്ച് രണ്ട് ദിവസമായിട്ട് ഉറക്കം ഒന്നുമുണ്ടായിരുന്നില്ല. എനിക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു, നമ്മളെ അറിയുന്നതു കൊണ്ട് തെറ്റിയാലും ലൈസന്‍സ് കൊടുത്തേക്കാം എന്നൊരു പരിണനയില്‍ അത് കിട്ടരുതെന്ന്. ശരിക്ക് അധ്വാനിച്ച് തന്നെ കിട്ടണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു.'

'അതുപോലെ തന്നെ വേറെ തെറ്റുകളൊന്നും സംഭവിക്കാതെ ടെസ്റ്റ് പാസായി. അജിത്ത് സാറിനൊപ്പം ബൈക്ക് റൈഡിന് പോകുന്നതിന് മുമ്പേ ബൈക്ക് റൈഡ് എന്നൊരു ആഗ്രഹം മനസിലുണ്ടായിരുന്നു. അതിലേക്ക് ആദ്യത്തെ ഒരു ചുവടുവയ്പ് എടുത്ത് വയ്ക്കാന്‍ പറ്റിയത് ആ റൈഡിലൂടെയാണ്.
ആ ബൈക്കില്‍ നിന്നാണ് ബൈക്കിംഗ് സീരിയസ് ആയി എടുക്കാനുള്ള പ്രചോദനം കിട്ടിയത്. അതിന് ലൈസന്‍സ് വേണമല്ലോ, എന്നാലല്ലേ ബൈക്ക് ഓടിക്കാന്‍ പറ്റൂള്ളു. ആദ്യമേ ലൈസന്‍സ് എടുക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ അതിന് വേണ്ടി ഞാന്‍ എഫേര്‍ട്ടും ഇട്ടിരുന്നില്ല.ബൈക്ക് റൈഡിന് പോയപ്പോഴാണ് ആസ്വദിക്കാന്‍ പറ്റുമെന്ന് സ്വയം തിരിച്ചറിഞ്ഞത്. അതുകൊണ്ടാണ് ലൈസന്‍സ് എടുക്കണം, ബൈക്ക് വാങ്ങണം എന്ന് തോന്നിയത്. ' മഞ്ജു വാര്യര്‍ അഭിമുഖത്തില്‍ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News