Sorry, you need to enable JavaScript to visit this website.

സ്ത്രീയുടെ വീട്ടിലേക്ക് തിരിച്ച് അയല്‍വാസിയുടെ സി.സി.ടി.വി; ഹൈക്കോടതി ഇടപെട്ടു

കൊച്ചി-സുരക്ഷയുടെ പേരില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് അയല്‍വാസിയുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാന്‍ അനുവ?ദിക്കരുതെന്ന് ഹൈക്കോടതി. സിസിടിവി വെക്കുന്ന കാര്യത്തില്‍ സംസ്ഥാന പോലീസ് മേധാവി സര്‍ക്കാരുമായി കൂടിയാലോചിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍ക്കണമെന്ന് ജസ്റ്റിസ് വി ജി അരുണ്‍ നിര്‍ദേശിച്ചു.
എറണാകുളം ചേരനെല്ലൂര്‍ സ്വദേശിനിയായ ആഗ്‌നസ് മിഷേല്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. അയല്‍വാസി സ്ഥാപിച്ച സിസിടിവി ക്യാമറ ഫോക്കസ് ചെയ്യുന്നത് തന്റെ വീട്ടിലേക്കാണെന്ന് ആരോപിച്ചായിരുന്നു ഹരജി. തന്റെ വീടും പരിസരവും നിരീക്ഷിക്കുന്ന വിധമാണ് അയല്‍വാസി ക്യാമറ സ്ഥാപിച്ചിരിക്കുന്നതെന്നും ആഗ്‌നസ് ഹരജിയില്‍ പറഞ്ഞു.
ഹരജിക്കാരിയുടെ അയല്‍വാസിയായ രാജു ആന്റണി, ചേരാനെല്ലൂര്‍ പഞ്ചായത്ത്, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ക്ക് നോട്ടീസ് നല്‍കാനും ഉത്തരവില്‍ പറയുന്നു. ഹരജിയുടെ പകര്‍പ്പ് ഡിജിപിക്ക് നല്‍കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒരുമാസം കഴിഞ്ഞ് ഹരജി വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു.
തന്റെ വീടിനു സമീപത്തായി സ്ഥാപിച്ച സിസിടിവി ക്യാമറ സ്വകാര്യതയുടെ ലംഘനമാണെന്നാണ് ഹരജി ചൂണ്ടിക്കാട്ടിയത്. സിസിടിവിയുടെ കാര്യത്തില്‍ മാര്‍ഗനിര്‍ദേശം അനിവാര്യമാണെന്ന് കോടതി പറഞ്ഞു. സംസ്ഥാന പോലീസ് മേധാവിയെ ഇതിനായുളള നിര്‍ദേശങ്ങള്‍ നല്‍കാനായി  കക്ഷിചേര്‍ത്തിട്ടുമുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News