കാസര്‍കോട്- ഒളിച്ചോടിയ കമിതാക്കളെ ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കള്ളാറിലെ ഓട്ടോ െ്രെഡവര്‍ ഒക്ലാവിലെ കെ.എം.മുഹമ്മദ് ഷെരീഫ് (40), ആടകം പുലിക്കുഴിയിലെ സിന്ധു (36) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലുള്ള ഗ്യാലക്‌സി ഇന്‍ ലോഡ്ജിലെ മുറിയില്‍ ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതര മണിക്കാണ് ഇവര്‍ മുറിയെടുത്തത്. വ്യാഴാഴ്ച ഉച്ചയായിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാര്‍ നോക്കിയപ്പോള്‍ ആണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. ഈ മാസം ഏഴിന് ഇവരെ കാണുന്നില്ലെന്ന് കാണിച്ച് ബന്ധുക്കളുടെ പരാതിയില്‍ രാജപുരം പോലീസ് കേസെടുത്തിരുന്നു. പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഷെരീഫിന് ഭാര്യയും മക്കളും സിന്ധുവിനു ഭര്‍ത്താവും മക്കളുമുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)