Sorry, you need to enable JavaScript to visit this website.

മകളെ തട്ടിക്കൊണ്ടു പോയെന്ന പരാതിയില്‍ പിതാവായ പോലീസുകാരന്‍ റിമാന്‍ഡില്‍

മഞ്ചേരി-മകളെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതിയില്‍ കുട്ടിയുടെ പിതാവായ പോലീസുകാരന്‍ റിമാന്‍ഡില്‍.  എറണാകുളം ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ കമാന്‍ഡറായ മങ്കട കൂട്ടില്‍ ചേരിയം മുണ്ടേടത്ത് അബ്ദുള്‍ വാഹിദി(33)നെയാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എ.എം അഷ്റഫ് ഫെബ്രുവരി രണ്ടു വരെ റിമാന്‍ഡ് ചെയ്ത് മഞ്ചേരി സ്പെഷല്‍ സബ് ജയിലിലേക്കയച്ചത്.  
ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിക്കുന്ന യുവതി തങ്ങളുടെ നാലു വയസായ മകളെ മഞ്ചേരി കച്ചേരിപ്പടിയിലെ സ്വകാര്യ സ്‌കൂളില്‍ എല്‍കെജിയില്‍ ചേര്‍ത്തിരുന്നു.  ഇക്കഴിഞ്ഞ 18ന് മദ്യപിച്ച് സ്‌കൂളിലെത്തിയ പിതാവ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മാതാവിന്റെയോ സ്‌കൂള്‍ അധികൃതരുടെയോ സമ്മതമില്ലാതെ കുട്ടിയെ ബൈക്കില്‍ കയറ്റി ബലമായി കൊണ്ടുപോവുകയുമായിരുന്നു.  പിന്നീട് കുട്ടിയെ മാതാവിന്റെ വീടിനടുത്തുള്ള റോഡില്‍ ഉപേക്ഷിച്ചതായും പരാതിയില്‍ പറയുന്നു.  സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് എത്തി മഞ്ചേരി പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കീരിയാണ് അബ്ദുള്‍ വാഹിദിനെ അറസ്റ്റ് ചെയ്തത്. കുട്ടിയെ കൊണ്ടുപോകാനുപയോഗിച്ച ബുള്ളറ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News