Sorry, you need to enable JavaScript to visit this website.

കെട്ടിപ്പിടിക്കാന്‍ ശ്രമിച്ച സംഭവം; നടി അപര്‍ണ ബാലമുരളിയോട് മാപ്പുപറഞ്ഞ് ലോ കോളേജ് യൂണിയന്‍

കൊച്ചി-കോളജ് യൂണിയന്‍ ഉദിഘാടനവേദിയില്‍ നടി അപര്‍ണ ബാലമുരളിയെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് എറണാകുളം ഗവ. ലോ കോളജ് യൂണിയന്‍ ഭാരവാഹികള്‍. വിദ്യാര്‍ത്ഥികളില്‍ ഒരാളില്‍ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണെന്ന് യൂണിയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സംഭവ സമയത്ത് തന്നെ യൂണിയന്‍ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാന്‍ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തില്‍ കോളേജ് യൂണിയന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഇത്തരമൊരു വിഷയത്തെ യൂണിയന്‍ ഏറെ ഗൗരവത്തോടെയാണ് നോക്കി കാണുന്നതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം യൂണിയന്‍ ഉദ്ഘാടനത്തിന് തങ്കം സിനിമയിലെ താരങ്ങളായ വിനീതും അപര്‍ണ ബാലമുരളിയുമടക്കമുള്ളവരാണ് എത്തിയത്. അപര്‍ണ പ്രസംഗിക്കുന്നതിനിടെ വേദിയില്‍ ചാടിക്കയറിയ ഒരു വിദ്യാര്‍ഥി അവരെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചെങ്കിലും അപര്‍ണ ഒഴിഞ്ഞു മാറി. വിനീത് ശ്രീനിവാസനും വിദ്യാര്‍ഥിയുടെ പെരുമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു.

 

Latest News