Sorry, you need to enable JavaScript to visit this website.

പുതിയതല്ലേ, അഡ്ജസ്റ്റ്‌മെന്റ് വേണം; ഉപദേശിച്ചുവിട്ടെന്ന് നടി ജുവല്‍ മേരി

കൊച്ചി- സിനിമയില്‍ അവസരം കിട്ടാന്‍ അഡ്ജസ്റ്റ്‌മെന്റിന് തയാറാകാന്‍ ആവശ്യപ്പെട്ട സംവിധായകനെ ഉപദേശിച്ചുവിട്ടുവെന്ന് നടിയും അവതാരകയുമായ ജുവല്‍ മേരി.
ഒരു പ്രമുഖ നടന്റെ സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞാണ് അയാള്‍ തന്നെ വിളിച്ചതെന്നും പതിനഞ്ച് മിനിറ്റോളം അയാളോട് സുവിശേഷ പ്രസംഗം നടത്താന്‍ ധൈര്യം കിട്ടിയെന്നും ജുവല്‍ പറഞ്ഞു.
പുതിയ സിനിമയാണെന്ന് പറഞ്ഞ് അയാള്‍ ദേശാടനക്കിളികള്‍ കരയാറില്ല എന്ന സിനിമയുടെ കഥയാണ് പറഞ്ഞത്.  താന്‍ സിനിമയില്‍ പുതിയതല്ലേയെന്നും അതുകൊണ്ട് അഡ്ജസ്റ്റ്‌മെന്റ് ചെയ്യാന്‍ തയാറാണോയെന്നും ചോദിച്ചു. ഈ സമയം അയാളോട് ദേഷ്യപ്പെടാനൊന്നും നില്‍ക്കാതെ ഒരു സുവിശേഷ പ്രസംഗം നടത്തി ഉപദേശിച്ച് വിടുകയായിരുന്നു.
കഥയൊക്കെ പറഞ്ഞ് കഴിഞ്ഞിട്ട് പുള്ളി താന്‍ സിനിമയില്‍ പുതിയതല്ലേ, എന്തെങ്കിലും അഡ്ജസ്റ്റ്‌മെന്റൊക്കെ ചെയ്യാന്‍ പറ്റുമോയെന്ന് ചോദിച്ചു. ഞാനൊരു പതിനഞ്ച് മിനിട്ട് പുള്ളിയോട് സുവിശേഷ പ്രസംഗമൊക്കെ പറഞ്ഞു. ചേട്ടാ നിങ്ങള്‍ ഇങ്ങനെയൊന്നും പറയാന്‍ പാടില്ലെന്നും ആരോടാണ് പറയുന്നതെന്ന് ഓര്‍ക്കണമെന്നും പറഞ്ഞു.
കുറേ ഉപദേശം കൊടുത്തതോടെ അവസാനം പുള്ളിക്ക് തന്നെ മതിയായി. ഇത് ചോദിക്കേണ്ടായിരുന്നു എന്നുവരെ പുള്ളി കരുതി. പിന്നീട് പുള്ളിയുടെ അഡ്രസ് പോലുമുണ്ടായിട്ടില്ല- നടി പറഞ്ഞു.
അയാളെ ചീത്തയൊന്നും പറയാതെ തന്നെ, നിങ്ങള്‍ക്ക് ഇതൊക്കെ എങ്ങനെ കഴിയുന്നു എന്നാണ് ചോദിച്ചത്. ശരിക്കും പറഞ്ഞാല്‍ ഞാന്‍ അന്ന് പേടിച്ച് പോയിരുന്നു.
ഇന്നത്തെ അത്രയും ധൈര്യം എനിക്ക് അന്നല്ലായിരുന്നു. പേടിയോടെയും വെപ്രാളത്തോടെയും കൂടിയാണ് അയാളെ പതിനഞ്ച് മിനിട്ട് ഞാന്‍ ഉപദേശിച്ചത്-  ജുവല്‍ മേരി പറഞ്ഞു.
അവതാരകയായിട്ടാണ് ജുവല്‍ മേരി മലയാളികള്‍ക്ക് മുന്നിലെത്തിയത്. വേറിട്ട ശബ്ദം കൊണ്ടും മലയാള ഭാഷയിന്മേലുള്ള മികവുമാണ് അവതാരക എന്ന നിലയില്‍ ശ്രദ്ധേയയാക്കിയത് മലയാളത്തിലെ മിക്ക ഹിറ്റ് ഷോകളിലും അവാര്‍ഡ് ഷോകളിലും ജുവര്‍ അവതാരകയായി എത്തിയ ജുവല്‍ സോഷ്യല്‍മീഡിയയിലും സജീവമാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News