ന്യൂദല്‍ഹി- രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരുമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ അറിയിച്ചു. ജനുവരി 30ന് ശ്രീനഗറിലായിരിക്കും രാജയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ക്ഷണം സ്വീകരിച്ചാണ് പങ്കെടുക്കുന്നത്. ബിനോയ് വിശ്വം എം.പിയും പങ്കെടുക്കും. മതേതര, ജനാധിപത്യ കാഴ്ചപ്പാടുകള്‍ തിരിച്ചുപിടിക്കുന്നതിന് ഒരുമിച്ചു നില്‍ക്കണമെന്ന് ഡി.രാജ പറഞ്ഞു. യാത്രയുടെ സമാപനത്തില്‍ കൂടുതല്‍ പ്രതിപക്ഷ കക്ഷികള്‍ പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. സി.പി.എം, ഡി.എം.കെ, ജെ.ഡി.യു തുടങ്ങിയ പ്രതിപക്ഷ കക്ഷികളും പങ്കെടുക്കാനാണ് സാധ്യത.
സി.പി.ഐ മാത്രമാണ് നിലവില്‍ ക്ഷണം സ്വീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ജനുവരി 30ന് ശ്രീനഗറിലാണ് ഭാരത് ജോഡോ യാത്രയുടെ സമാപനം. 23 പ്രതിപക്ഷ പാര്‍ട്ടികളെ കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. രാജ്യത്തെ പ്രതിപക്ഷത്തിന്റെ ശക്തി തെളിയിക്കുന്നതായിരിക്കും സമാപന സമ്മേളനം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)