Sorry, you need to enable JavaScript to visit this website.

ഇ.ഡി കേസ് തടയണം; റാണാ അയൂബ് സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി-ഇഡി കേസില്‍ ഹാജരാകാനുള്ള ഗാസിയാബാദ് കോടതി സമന്‍സ് തടയണമെന്ന് ആവശ്യപ്പെട്ടു മാധ്യമപ്രവര്‍ത്തക റാണ അയൂബ് സുപ്രീംകോടതിയില്‍. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകയായ വൃന്ദ ഗ്രോവര്‍, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ബെഞ്ചില്‍ അഭ്യര്‍ത്ഥിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് സമന്‍സ് അയച്ചിരിക്കുന്നത്.  ഹരജി സുപ്രീംകോടതി 23ന് പരിഗണിക്കും.

റാണ അയൂബിനെ പിന്തുണച്ച് ഐക്യരാഷ്ട്ര സഭയടക്കം നേരത്തെ രംഗത്തെത്തിയിരുന്നു. റാണ അയൂബിന് നേരെയുള്ള ഇന്ത്യയിലെ അന്വേഷണ ഏജന്‍സികളുടെ നീക്കം അവസാനിപ്പിക്കണമെന്നും ഓണ്‍ലൈന്‍ ആക്രമണങ്ങളില്‍ നടപടി വേണമെന്നും യു.എന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുഎന്‍ ഇടപെടലിനെ വിമര്‍ശിച്ച ഇന്ത്യ രേഖാമൂലം പ്രതിഷേധം അറിയിക്കാനും കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവനകളിലൂടെ സമാഹരിച്ച പണം സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് റാണ അയൂബിനെതിരെ നടപടി എടുത്തത്. സംഭവത്തില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് പിന്തുണ അറിയിച്ച്  ഐക്യരാഷ്ട്ര ട്വീറ്റ് ചെയ്യുകയായിരുന്നു.

റാണ അയൂബിനെതിരെ  ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ സ്വീകരിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണം. ഓണ്‍ലൈനിലൂടെയുള്ള റാണ അയൂബിനെതിരായ വര്‍ഗീയ സ്ത്രീവിരുദ്ധ ആക്രമങ്ങളില്‍ അന്വേഷണം നടത്തണമെന്നും യുഎന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന റാണ അയൂബിന് സാമൂഹിക മാധ്യമങ്ങളില്‍ നേരിടുന്ന ആക്രമങ്ങള്‍ കൂടി കണക്കിലെടുത്താണ് യുഎന്‍ വിമര്‍ശനം. എന്നാല്‍ ജുഡീഷ്യല്‍ പീഡനമെന്ന ആരോപണം അടിസ്ഥാനരഹിതവും അനാവശ്യവുമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ഇന്ത്യ നിയമവാഴ്ചയെ ഉയര്‍ത്തിപ്പിടിക്കുന്നു എന്നാല്‍ ആരും നിയമത്തിന് അതീതരല്ല.  തെറ്റായ പ്രചാരങ്ങളെ പിന്തുടരുന്നത് ഐക്യരാഷ്ട്രസഭക്ക് കളങ്കമാകുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ റാണ ആയൂബിനെ പിന്തുണച്ച വാഷിങ്ടണ്‍ പോസ്റ്റ് ദിനപത്രം ഇന്ത്യയില്‍ സ്വതന്ത്രമാധ്യമപ്രവര്‍ത്തനം അപകടത്തില്‍ ആണെന്ന് വിമര്‍ശിച്ചിരുന്നു.  ക്രമക്കേട് നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ റാണ അയൂബിന്റെ 1.77 കോടി രൂപ ഇഡി കണ്ടുകെട്ടിയിരിക്കുകയാണ

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News