Sorry, you need to enable JavaScript to visit this website.

ശമ്പളവര്‍ധനക്കായി സമരം തുടരാന്‍ യു.കെ നഴ്‌സുമാര്‍

ലണ്ടന്‍- ശമ്പള വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരം തുടരാന്‍ യു.കെ. നഴ്‌സുമാര്‍. ഡിസംബറില്‍ ആരംഭിച്ച പണിമുടക്കുകള്‍ ജനുവരിയിലും തുടരും. ജനുവരി 18, 19 തീയതികളിലും ഫെബ്രുവരി 6, 7 തീയതികളിലും ഇംഗ്ലണ്ടിലും വെയില്‍സിലും നഴ്‌സുമാരുടെ പണിമുടക്കുകള്‍ നടത്തുമെന്ന് റോയല്‍ കോളജ് ഓഫ് നഴ്‌സിംഗ് പ്രഖ്യാപിച്ചു.  ശമ്പള വര്‍ധന ഇല്ലെങ്കില്‍ യൂണിയന്റെ ഭാഗമായ മുഴുവന്‍ ജീവനക്കാരെയും അണിനിരത്തുമെന്ന് റോയല്‍ കോളജ് ഓഫ് നഴ്‌സിങ് ഭാരവാഹികള്‍ നേരത്തെ സൂചന നല്‍കിയിരുന്നു. പണിമുടക്കുകള്‍ തടയാന്‍ സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ്.

കീമോതെറാപ്പി, കിഡ്‌നി ഡയാലിസിസ്, തീവ്രപരിചരണം തുടങ്ങിയ സേവനങ്ങള്‍ അടിയന്തര പരിരക്ഷയുടെ ഭാഗമായി പ്രവര്‍ത്തിക്കുമെങ്കിലും മറ്റ് വിഭാഗങ്ങളില്‍ പണിമുടക്ക് കാര്യമായി ബാധിക്കും. പരിഹാരശ്രമങ്ങള്‍ക്കു പകരം ഋഷി സുനക് വീണ്ടും സമര നടപടികള്‍ തിരഞ്ഞെടുത്തുവെന്നു ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളന്‍ കുറ്റപ്പെടുത്തി.
ശമ്പളവര്‍ധനയെ  ചൊല്ലി മന്ത്രിസഭയ്ക്കുള്ളില്‍ കടുത്ത അഭിപ്രായ ഭിന്നത ഉള്ളതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. പണിമുടക്കുകള്‍ ഒഴിവാക്കാന്‍ ഹെല്‍ത്ത് സെക്രട്ട്രി സ്റ്റീവ് ബാര്‍ക്ലേ നടത്തുന്ന ശ്രമങ്ങള്‍ക്ക് ചന്‍സലര്‍ ജെറെമി ഹണ്ട് തടയിടുന്നു എന്നാണ് പരാതി. എന്‍എച്ച്എസ് ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിനായി ധനകാര്യ വകുപ്പില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് ബാര്‍ക്ലേ യൂണിയന്‍ നേതാക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ അനുവദിക്കുന്ന ഏതൊരു ശമ്പള വര്‍ധനയും നിലവിലുള്ള ഫണ്ടില്‍നിന്ന് അനുവദിക്കണമെന്നാണ് ജെറമി ഹണ്ട് പറയുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News