ബംഗളുരു- ഒരു കാലത്ത് ദക്ഷിണേന്ത്യയിൽ കോൺഗ്രസിന് ഏറ്റവും സ്വാധീനമുണ്ടായിരുന്ന സംസ്ഥാനമാണ് കർണാടക. ബി.ജെ.പിയും ജനതാദളും അകന്ന സാഹചര്യവും ഭരണ വിരുദ്ധ വികാരവും ബി.ജെ.പിയിലെ ആഭ്യന്തര സംഘർഷങ്ങളും മുതലെടുത്ത് തിരിച്ചുവരാനുള്ള തീവ്ര ശ്രമത്തിലാണ് കോൺഗ്രസ്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ കർണാടകയിലെ എല്ലാ വീട്ടമ്മമാർക്കും പ്രതിമാസം രണ്ടായിരം രൂപ നൽകുമെന്ന് പാർട്ടി നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. പാലസ് ഗ്രൗണ്ടിൽ നടന്ന 'നാം നായികി' പരിപാടിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കർണാടകയിലെ എല്ലാ സ്ത്രീകൾക്കും എഐസിസി ജനറൽ സെക്രട്ടറി നൽകുന്ന ഉറപ്പാണിത് -പ്രിയങ്ക പറഞ്ഞു. സംസ്ഥാനത്ത് ബി.ജെ.പി ഭരണത്തിന് കീഴിൽ വ്യാപകമായ അഴിമതിയാണ്. ഇവിടത്തെ സ്ഥിതി നാണിപ്പിക്കുന്നതാണ്. മന്ത്രിമാർ തന്നെ നാൽപത് ശതമാനം കമ്മീഷൻ വാങ്ങുന്നവരാണ്. കർണാടകയിൽ 5 ലക്ഷം കോടിയുടെ പൊതുപണമാണ് ഇവർ കൊള്ളയടിച്ചത്. 'ഗൃഹലക്ഷ്മി' എന്ന പേരിലുള്ള പദ്ധതി 1.5 കോടി വീട്ടമ്മമാർക്ക് പ്രയോജനപ്പെടുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ അവശേഷിക്കേ, സംസ്ഥാനത്തെ എല്ലാ വീടുകൾക്കും പ്രതിമാസം 200 യൂനിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്ന് പാർട്ടി വാഗ്ദാനം നൽകിയിരുന്നു. 2023 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വനിതകൾക്കായി കോൺഗ്രസ് പ്രത്യേക പ്രകടന പത്രിക പുറത്തിറക്കുമെന്നാണ് സൂചന.