Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലഹരി മാഫിയക്ക് പിന്നിൽ ആലപ്പുഴയിലെ സി.പി.എം ജില്ലാ നേതാക്കളും -വി.ഡി സതീശൻ

കോഴിക്കോട് - കേരളത്തിൽ ഗുണ്ടകളും മയക്ക് മരുന്ന് മാഫിയയും അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ നേതാവ്. ഗുണ്ടാ ലഹരി മാഫിയാ സംഘങ്ങളുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പോലും ബന്ധമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. മയക്കു മരുന്ന് മാഫിയക്ക് രാഷ്ട്രീയ രക്ഷാകർതൃത്വമുണ്ടെന്ന് പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടിയതാണ്. അതാണ് ആലപ്പുഴയിൽ കണ്ടത്. ആലപ്പുഴയിലെ സിപിഎം ജില്ലാ നേതാവ് ഉൾപ്പെടെയുള്ളവർ ലഹരി മാഫിയയ്ക്ക് പിന്നിലുണ്ടെന്ന്  വി.ഡി സതീശൻ ആരോപിച്ചു. ലഹരിമരുന്ന് മാഫിയക്ക് പ്രദേശിക തലത്തിൽ എല്ലാ പിന്തുണയും നൽകുന്നത് സി.പി.എമ്മാണ്. ജീർണത ബാധിച്ചിരിക്കുന്ന പാർട്ടിയായി സി.പി.എം മാറിയിരിക്കുകയാണ്. അപകടകരമായ നിലയിൽ അണികളും നേതാക്കളും ഭരണത്തെ ദുരുപയോഗം ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. എല്ലാ കേസിലും പാർട്ടി തന്നെ കോടതിയായി മാറുകയാണ്. ലഹരിമരുന്ന് കേസിലും പ്രധാന പ്രതിയെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അധികാരം എത്രമാത്രം പാർട്ടിയെ ദുഷിപ്പിച്ചെന്ന് വ്യക്തമാക്കുന്നതാണ് ആലപ്പുഴയിലെ സംഭവങ്ങൾ. നേതാക്കൾ രണ്ട് ചേരിയായി തിരിഞ്ഞ് സാമൂഹിക വിരുദ്ധരെ പ്രോത്സാഹിപ്പിക്കുകയാണ്. ഇരുസംഘങ്ങളും പരസ്പരം ഒറ്റിയപ്പോഴാണ് കാര്യങ്ങളെല്ലാം പുറത്തായത്. ഇതൊക്കെ മുഖ്യമന്ത്രിക്ക് എല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണ്. ഒറ്റപ്പെട്ട സംഭവങ്ങൾ എണ്ണിത്തീർക്കാൻ കൗണ്ടിങ് മെഷീൻ വാങ്ങേണ്ട അവസ്ഥയാണ്. നമ്മുടെ കുഞ്ഞുങ്ങളെ അപകടത്തിലാക്കുന്ന സ്ഥിതിയിലേക്ക് കേരളം പോകുകയാണ്. ലഹരി ഗുണ്ടാ മാഫിയകൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കാനും സി.പി.എം സാമൂഹിക വിരുദ്ധ സംഘങ്ങളുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കാനും തയാറായില്ലെങ്കിൽ അതിശക്തമായ സമരവുമായി യു.ഡി.എഫും കോൺഗ്രസും മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News