തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ദളപതി വിജയുടെ ഏറ്റവും പുതിയ ചിത്രമായ 'വാരിസ്' ബോക്സോഫീസിലെ വിജയകരമായ ആദ്യ വാരാന്ത്യത്തിന് ശേഷം 100 കോടി ക്ലബില്‍. ചിത്രം അഞ്ചു ദിവസം കൊണ്ട് 20 കോടിയിലധികം കളക്ഷന്‍ നേടി. വിജയ്, രശ്മിക മന്ദാന എന്നിവരുടെ ആദ്യ കൂട്ടുകെട്ട് കൂടിയാണ് ചിത്രം. 149 കോടിയാണ് 'വാരിസ്' ആഗോളതലത്തില്‍ നേടിയത്.
അജിത് കുമാറിന്റെ 'തുനിവ്' ബോക്സ് ഓഫീസില്‍ വിജയ് ചിത്രം വാരിസുമായി കൊമ്പുകോര്‍ത്തിരുന്നു. ആദ്യ ദിനം ബോക്സ് ഓഫീസ് കണക്കുകളില്‍ 'തുനിവ്' ആധിപത്യം സ്ഥാപിച്ചു. ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് എടുത്താല്‍, വിജയ് സിനിമയില്‍നിന്ന് ശക്തമായ മത്സരം ലഭിച്ചിട്ടും ബോക്സ് ഓഫീസില്‍ സ്ഥാനം നിലനിര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞു. തുനിവും 100 കോടി ക്ലബ്ബില്‍ പ്രവേശിച്ചു.
വാരിസിന്റെ തെലുങ്ക് പതിപ്പായ വാരസുഡുവിന്റെ റിലീസും ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ വര്‍ദ്ധിപ്പിച്ചു. 'വാരിസ്' ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനാല്‍, നിര്‍മ്മാതാക്കള്‍ സിനിമയെ പൊങ്കല്‍ വിജയചിത്രമായി പ്രഖ്യാപിക്കുകയായിരുന്നു.