മലയാളത്തിലെ അതുല്യ നടനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടനായി പ്രമുഖ സംവിധായകരും നിര്‍മ്മാതാക്കളുമെല്ലാം ക്യൂ നില്‍ക്കുമ്പോള്‍ മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യില്ലെന്ന് പറയുകയാണ് പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.നല്ലവനായ ഒരു റൗഡി ഇമേജ് ആണ് മോഹന്‍ലാലിന്. അതില്‍ താന്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാത്തത് എന്നാണ് അടൂര്‍ പറയുന്നത്.
മോഹന്‍ലാലിന് വല്ലാത്ത ഒരു ഇമേജാണ്, നല്ലവനായ റൗഡി. തനിക്ക് അത് പറ്റുകയില്ല. നല്ലവനായ റൗഡി എന്നതില്‍ വിശ്വസിക്കുന്നില്ല. റൗഡി റൗഡി തന്നെയാണ്. അയാള്‍ എങ്ങനെയാണ് നല്ലവനാകുന്നത്? അതല്ലാതെയും അദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ടാകാം. പക്ഷേ തന്റെ മനസില്‍ ഉറച്ച ഇമേജ് അതാണ്. തന്റെ ഏറ്റവും പ്രിയപ്പെട്ട നടന്‍ പി കെ നായര്‍ ആണെന്നും അടൂര്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
നടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ദിലീപ് നിരപരാധിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ ആരോപണങ്ങള്‍ തെളിയിക്കാനാവില്ലെന്നും ശിക്ഷിക്കപ്പെടുമെന്ന് കരുതുന്നില്ലെന്നും അടൂര്‍ പറഞ്ഞു.
കേസില്‍ ദിലീപ് നിരപരാധിയാണെന്ന് താന്‍ വിശ്വസിക്കുന്നു. കേസിന് പിന്നില്‍ അറിയാന്‍ വയ്യാത്ത നിരവധി കാര്യങ്ങളുണ്ട്. അങ്ങനെയൊന്നും അയാള്‍ ചെയ്യുമെന്ന് കരുതുന്നില്ല. ദിലീപിനെതിരെയുളള ആരോപണങ്ങള്‍ക്ക് യാതൊരു തെളിവുമില്ല. ദിലീപിനെതിരായ ആരോപണങ്ങള്‍ തെളിയിക്കാനാവില്ല. നേരത്തെ കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തപ്പോഴും അടൂര്‍ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.