റിയാദ്-ഹാജിമാര്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്താന്‍ സൗദി എയര്‍ലൈന്‍സും ഹറമൈന്‍ റെയില്‍വേയും രംഗത്ത്. തീര്‍ഥാടകരെ വളരെ വേഗത്തില്‍ ഇരുഹറമുകളിലുമെത്തിക്കുന്ന പുതിയ പദ്ധതിക്ക് സൗദി എയര്‍ലൈന്‍സും സൗദി റെയില്‍വേയും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു.
അടുത്ത റമദാനിന് മുമ്പ് മക്കയെ അന്താരാഷ്ട്ര ബുക്കിംഗ് സംവിധാനങ്ങളുമായി ബന്ധിപ്പിക്കുമെന്ന് സൗദി എയര്‍ലൈന്‍സിലെ ഹജ്ജ് ഉംറ സിഇഒ ആമിര്‍ ആല്‍ ഗുശൈല്‍ പറഞ്ഞു. സൗദി എയര്‍ലൈന്‍സില്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ മക്കയിലേക്കും മദീനയിലേക്കും ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് ഉപയോഗിക്കാനുള്ള ബുക്കിംഗും റമദാനിന് മുമ്പ് തന്നെ ലഭ്യമാകുമെന്ന് ഹറമൈന്‍ അതിവേഗ പാത സിഇഒ റയ്യാന്‍ അല്‍ഹര്‍ബിയും പറഞ്ഞു.
മക്കയിലേക്കുള്ള തീര്‍ഥാടകര്‍ക്ക് സൗദി എയര്‍ലൈനില്‍ ടിക്കറ്റെടുക്കുമ്പോള്‍ മദീനയിലേക്കും മക്കയിലേക്കുമുള്ള പ്രത്യേക പാക്കേജ് ലഭ്യമാകും. തീര്‍ഥാടകര്‍ക്ക് ഒരേ സമയത്ത് തന്നെ ട്രെയിനിനും വിമാനത്തിനും ബോര്‍ഡിംഗ് പാസും ലഭിക്കും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)