Sorry, you need to enable JavaScript to visit this website.

യു.എസില്‍ 18 വയസ്സുകാരിയെ ബസില്‍ വെച്ച് കുത്തി, കാരണം ഏഷ്യക്കാരിയായത്

ന്യൂയോര്‍ക്ക്- 18 വയസ്സുള്ള ഇന്ത്യാന യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയെ പബ്ലിക് ബസില്‍ വെച്ച് തലയ്ക്ക് കുത്തിയ സംഭവത്തില്‍ 56 കാരിയായ സ്ത്രീക്കെതിരെ കേസെടുത്തു. ഏഷ്യന്‍ വംശജയായതാണ് അക്രമത്തിന് കാരണമെന്ന് പോലീസ് കരുതുന്നു.
ബുധനാഴ്ച ഉച്ചതിരിഞ്ഞ് ബ്ലൂമിംഗ്ടണ്‍ ട്രാന്‍സിറ്റ് ബസില്‍ എക്‌സിറ്റ് ഡോറുകള്‍ തുറക്കുന്നതിനായി താന്‍ നില്‍ക്കുകയായിരുന്നെന്നും മറ്റൊരു യാത്രക്കാരി തന്റെ തലയില്‍ കുത്തുകയായിരുന്നുവെന്നും വിദ്യാര്‍ഥി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി ബ്ലൂമിംഗ്ടണ്‍ പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
ആക്രമണത്തിന് മുമ്പ് രണ്ട് സ്ത്രീകളും തമ്മില്‍ യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്ന് ബസ് നിരീക്ഷണ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ബസിലുണ്ടായിരുന്ന യാത്രക്കാരന്‍ അക്രമിയെ പിന്തുടരുകയും പോലീസുമായി ബന്ധപ്പെടുകയും ചെയ്തു. പിന്നീട് ബ്ലൂമിംഗ്ടണിലെ ബില്ലി ആര്‍. ഡേവിസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡേവിസിനെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു. ഒന്നിലധികം കുത്തേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവളുടെ പേര് പുറത്തുവിട്ടിട്ടില്ല.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News