ദുബായ്- ലോകത്തെ ആദ്യ ത്രീഡി പ്രിന്റഡ് മോസ്‌ക് ദുബായ് നിര്‍മ്മിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദര്‍ശനവും നിര്‍ദേശവും മുന്‍നിര്‍ത്തി നടപ്പാക്കിയ പദ്ധതി 2025ല്‍ പൂര്‍ത്തിയാകും.
2000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പള്ളിയില്‍ 600 പേര്‍ക്ക് നമസ്‌കരിക്കാനാകും. ഈ വര്‍ഷം ഒക്ടോബറില്‍ മസ്ജിദിന്റെ നിര്‍മാണം ആരംഭിക്കും.
അടുത്ത വര്‍ഷം മൂന്ന് തൊഴിലാളികള്‍ റോബോട്ടിക് പ്രിന്റര്‍ പ്രവര്‍ത്തിപ്പിക്കും. അസംസ്‌കൃത വസ്തുക്കളും ഒരു പ്രത്യേക കോണ്‍ക്രീറ്റ് മിശ്രിതവും ഉപയോഗിച്ച് ഓരോ മണിക്കൂറിലും രണ്ട് ചതുരശ്ര മീറ്റര്‍ നിര്‍മ്മാണം പ്രിന്റ് ചെയ്യാനുള്ള ശേഷി പ്രിന്ററിന് ഉണ്ട്.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് (ഐഎസിഎഡി) നാല് മാസത്തിനുള്ളില്‍ 3 ഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഘടന നിര്‍മ്മിക്കും.