ദുബായ്- ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമായ 'പത്താന്‍' ന്റെ ട്രെയിലര്‍ ശനിയാഴ്ച വൈകുന്നേരം ദുബായിലെ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു.
തന്റെ വരാനിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിന് സാക്ഷ്യം വഹിക്കാന്‍ എത്തിയ പ്രിയപ്പെട്ട താരത്തെ കാണാനായി വലിയ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറില്‍ പ്രൊജക്റ്റ് ചെയ്ത ആക്ഷന്‍ത്രില്ലറിന്റെ രംഗങ്ങള്‍ ആരാധകര്‍ക്ക് ലഭിച്ചു. ദുബായ് ഫൗണ്ടന് സമീപം നിര്‍മ്മിച്ച ഒരു താല്‍ക്കാലിക സ്‌റ്റേജില്‍ നിന്ന് ഖാന്‍ അനാച്ഛാദനം വീക്ഷിച്ചു.
2018 ല്‍ പുറത്തിറങ്ങിയ 'സീറോ' എന്ന ചിത്രത്തിന് ശേഷം 'പത്താന്‍' എന്ന ചിത്രത്തിലൂടെ ഖാന്‍ തിരിച്ചുവരവ് നടത്തുകയാണ്. സല്‍മാന്‍ ഖാന്റെ അതിഥി വേഷത്തിനൊപ്പം ജോണ്‍ എബ്രഹാം ഒരു പ്രതിനായകനെ അവതരിപ്പിക്കുമ്പോള്‍ ദീപിക പദുക്കോണാണ് നായിക്.
ഹൈഒക്ടെയ്ന്‍ ആക്ഷന്‍ സീക്വന്‍സുകളും സ്‌പെഷ്യല്‍ ഇഫക്റ്റുകളും ഫീച്ചര്‍ ചെയ്യുന്ന 'പത്താന്‍' എന്ന ചിത്രത്തിലെ നിരവധി രംഗങ്ങള്‍ ബുര്‍ജ് ഖലീഫ പശ്ചാത്തലമാക്കി ദുബായില്‍ ചിത്രീകരിച്ചതാണ്. നിലവില്‍ ഇന്റര്‍നാഷണല്‍ ലീഗ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനായി യു.എ.ഇയിലാണ് ഖാന്‍.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)