അബുദാബി- യു.എ.ഇയില്‍നിന്നും സൗദി അറേബ്യയില്‍നിന്നും ഉള്ളിയും പഴങ്ങളും നാട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച 10 ഫിലിപ്പിനോ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കെതിരെ ഫിലിപ്പീന്‍സ് അധികൃതര്‍ കള്ളക്കടത്ത് കുറ്റം ചുമത്തുന്നു.
ജനുവരി 10 ന് ദുബായില്‍നിന്നും (പിആര്‍ 659), റിയാദില്‍നിന്നും (പിആര്‍ 655) രണ്ട് വ്യത്യസ്ത വിമാനങ്ങളില്‍ എത്തിയ ഫിലിപ്പൈന്‍ എയര്‍ലൈന്‍സ് ജീവനക്കാരെ 27 കിലോ ഉള്ളി, 10.5 കിലോ നാരങ്ങ, ഒരു കിലോ സ്‌ട്രോബെറി, ബ്ലൂബെറി എന്നിവയുമായി പിടികൂടിയതായയാണ് റിപ്പോര്‍ട്ട്.
മനിലയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1ല്‍ ക്യാബിന്‍ ക്രൂ എത്തിയപ്പോഴാണ് സ്യൂട്ട്‌കേസുകളില്‍ സാധനങ്ങള്‍ കണ്ടെത്തിയത്. കസ്റ്റംസ് ബാഗേജ് ഡിക്ലറേഷന്‍ ഫോമില്‍ അവര്‍ ഇനങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. അത്തരം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്നതിന് ആവശ്യമായ ഇറക്കുമതി പെര്‍മിറ്റും അവര്‍ക്കില്ല. രേഖകള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ സാധനങ്ങള്‍ കണ്ടുകെട്ടിയതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിച്ചെടുത്ത സാധനങ്ങള്‍ നശിപ്പിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)