ദുബായ്- വിദേശനാണ്യ കരുതല്‍ ശേഖരത്തിലേക്കു പാക്കിസ്ഥാന് 100 കോടി ഡോളര്‍ (8300 കോടി രൂപ) നല്‍കി യു.എ.ഇ. നിലവിലുള്ള 200 കോടി ഡോളറിന്റെ (16600 കോടി രൂപ) കരുതല്‍ ധനത്തിനു പുറമേയാണിത്.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷരീഫിന്റെ സന്ദര്‍ശനത്തിലാണ് പുതിയ സാമ്പത്തിക സഹായം യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചത്.
അധികാരമേറ്റ ശേഷം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ മൂന്നാമത്തെ യു.എ.ഇ സന്ദര്‍ശനമാണിത്. പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നതിന് ഷെയ്ഖ് മുഹമ്മദിനെ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ക്ഷണിച്ചു. തീയതി പിന്നീടു പ്രഖ്യാപിക്കും.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.