Sorry, you need to enable JavaScript to visit this website.

ജ്യൂസിൽ മയക്കുമരുന്ന് കലർത്തി കോഴിക്കോട്ട് 22-കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർ പിടിയിൽ

- കോഴിക്കോട്ടെ ഒരു സ്വകാര്യ ഫ്‌ളാറ്റിൽ വച്ചായിരുന്നു കൂട്ടബലാത്സംഗം
കോഴിക്കോട്
- ജ്യൂസിൽ ലഹരി കലർത്തി 22-കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നു പേർ പിടിയിൽ. കേസിലുൾപ്പെട്ട ഒരു പ്രതിക്കായി ഊർജിതമായ തിരച്ചിൽ തുടരുകയാണെന്ന് ചേവായൂർ പോലീസ് പറഞ്ഞു.     സോഷ്യൽ മീഡിയയിലൂടെ ചേവായൂർ സ്വദേശിയായ പ്രതികളിലൊരാൾ യുവതിയുമായി സൗഹൃദം സ്ഥാപിച്ച് പന്തീരാങ്കാവിലെ 22-കാരിയെ കോഴിക്കോട്ടെ ഒരു സ്വകാര്യ ഫ്‌ളാറ്റിലെത്തിക്കുകയായിരുന്നു. ഇവിടെ വെച്ച് ജ്യൂസിൽ ലഹരിമരുന്ന് കലർത്തി മയക്കി കൂട്ട ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കിയത്. 
 യുവതിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടുദിവസം മുമ്പാണ് പരാതി ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. 

 

രണ്ട് മക്കളെ വിട്ട് കാമുകനൊപ്പം ഒളിച്ചോടി; കറക്കത്തിനുശേഷം യുവതിയെ റെയിൽവേ സ്‌റ്റേഷനിൽ ഉപേക്ഷിച്ച് കാമുകൻ
പറ്റ്‌ന /  ന്യൂദൽഹി
- ആറും എട്ടും വയസ്സായ രണ്ട് പിഞ്ചോമനകളെ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ കറക്കത്തിനുശേഷം കാമുകൻ റെയിൽവേസ്റ്റേഷനിൽ ഉപേക്ഷിച്ചു. നാട്ടിലേക്കു പോകാമെന്നു വിശ്വസിപ്പിച്ച് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ കുടിക്കാൻ വെള്ളം വാങ്ങി വരാമെന്നു പറഞ്ഞു പോയതാണ് കാമുകൻ. പിന്നീട് തിരിച്ചുവന്നില്ലെന്ന് ബീഹാറിലെ പൂർണിയ സ്വദേശിയായ 28-കാരി പോലീസിനോട് പരാതിപ്പെട്ടു.  
 രണ്ടുവർഷം മുമ്പാണ് ബിഹാറിലെ സമസ്തിപൂർ വിഭൂതിപൂർ സ്വദേശിയായ അജയ് എന്ന യുവാവിനെ യുവതി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. തുടർന്ന് ഫേസ്ബുക്കിലും വാട്‌സാപ്പിലും ഉള്ള സൗഹൃദം ക്രമേണ പ്രണയമായി മാറി. ശേഷം വീഡിയോ കോളും പതിവായി. രണ്ട് മാസം മുമ്പ് ബീഹാറിലെ സഹർസ ജില്ലയിൽ വച്ച് ഇരുവരും കണ്ടുമുട്ടുകയും ഒരുമിക്കുകയും ചെയ്തു. വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട യുവതിയെ തുടർന്ന് യുവാവ് ഹരിയാനയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ അവർ രണ്ടു മാസത്തോളം ഭാര്യാ-ഭർത്താക്കന്മാരായി താമസിച്ചു.
 പിന്നീട് യുവതിയെ തന്റെ ഗ്രാമത്തിൽ കൊണ്ടുപോകാമെന്ന് പറഞ്ഞാണ് യുവാവ് ദൽഹി റെയിൽവേ സ്റ്റേഷനിലെത്തിയത്. യാത്രയ്ക്കിടെ വെള്ളമെടുക്കണമെന്ന് പറഞ്ഞ് അജയ് യുവതിയെ ട്രെയിനിലിരുത്തി സ്റ്റേഷന് പുറത്തേക്ക് പോകുകയായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. യുവാവിനെ തേടി യുവതി ഏറെ അലഞ്ഞെങ്കിലും കണ്ടെത്താനായില്ല. ശേഷം അജയ് കാണിച്ച വിലാസം തേടിപിടിച്ച് യുവതി വിഭൂതിപൂരിലെത്തിയെങ്കിലും യുവാവിന്റെ വീട്ടുകാർ യുവതിയെ സ്വീകരിച്ചില്ല. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് യുവതി വിഭൂതിപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇത്തരമൊരു വഞ്ചന താൻ പ്രതീക്ഷിച്ചില്ലെന്നാണ് യുവതിയുടെ പരാതി. യുവാവിനെ ഇതുവരെയും കണ്ടെത്താനായില്ലെന്നും പരാതിയിൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.

തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു; ഒരുമാസത്തിനിടെ മൂന്നാമത്തെ മരണം
പാലക്കാട് - തേനീച്ചയുടെ കുത്തേറ്റ് ചികിൽസയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കിഴക്കേ ആനപ്പാറ സ്വദേശി മണിയാണ് മരിച്ചത്. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ പാലക്കാട് ജില്ലയിൽ കടന്നൽ കുത്തേറ്റ് മരിച്ചവരുടെ എണ്ണം മൂന്നായി. 
 പാലക്കാട് മരുതറോഡ് കൊട്ടേക്കാടിൽ വച്ചാണ് മണിക്ക് തേനീച്ചയുടെ കുത്തേറ്റത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മണിയോടൊപ്പം തേനീച്ചയുടെ കുത്തേറ്റ കിഴക്കേ ആനപ്പാറ സ്വദേശികളായ രണ്ടു പേർ ഇപ്പോഴും ചികിത്സയിലാണ്. കണ്ണനൂർ, എലവഞ്ചേരി സ്വദേശികളായ ക്ഷീരകർഷകരാണ് തേനീച്ചയുടെ കുത്തേറ്റ് നേരത്തെ മരിച്ചത്. ഒരു മാസത്തിനിടെ മൂപ്പതിലേറെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് പാലക്കാട് തേനീച്ചയുടെ കുത്തേറ്റത്. 

Latest News