Sorry, you need to enable JavaScript to visit this website.

നേതാക്കളുടെ തമ്മിൽതല്ല്; ലക്ഷദ്വീപിലെ ബി.ജെ.പി സ്ഥാപക പ്രസിഡന്റിന് സസ്‌പെന്‍ഷന്‍

കവരത്തി- ലക്ഷദ്വീപിലെ ബി. ജെ. പി സ്ഥാപക പ്രസിഡന്റ് അഡ്വ. കെ. പി. മുത്തുക്കോയയ്ക്ക് രണ്ടു മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷന്‍. നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെയാണ് നിലവിലെ വൈസ് പ്രസിഡന്റു കൂടിയായ സ്ഥാപക പ്രസിഡന്റിനെ സസ്‌പെന്റ് ചെയ്തത്. 

സാമൂഹ്യ മാധ്യമങ്ങളിലെ അച്ചടക്ക ലംഘനമാണ് സസ്‌പെന്‍ഷന് കാരണമായി പറഞ്ഞിരിക്കുന്നത്. സംസ്ഥാന നേതാക്കളുടെ ചിത്രങ്ങള്‍ അനാവശ്യ കമന്റുകള്‍ ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുവെന്നാണ് മുത്തുക്കോയക്കെതിരെയുള്ള പ്രധാന ആരോപണം. 

സംസ്ഥാന അധ്യക്ഷന്‍ കെ. എന്‍. കാസിംകോയ കല്‍പേനി ദ്വീപ് സന്ദര്‍ശിച്ചപ്പോള്‍ മുത്തുക്കോയ പകര്‍ത്തിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിക്ക് അപകീര്‍ത്തി ഉണ്ടാക്കുന്ന വിധത്തില്‍ പങ്കുവെച്ചതാണ് നടപടിയിലേക്ക് നീങ്ങാനിടയാക്കിയത്. മുത്തുക്കോയയോട് പാര്‍ട്ടി വിശദീകരണവും ചോദിച്ചിട്ടുണ്ട്.

ബി. ജെ. പി ലക്ഷദ്വീപ് സംസ്ഥാന വൈസ് പ്രസിഡന്റെന്നതിന് പുറമേ സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗവുമാണ് മുത്തുക്കോയ.

Tags

Latest News