കാസര്‍കോട്-മൈത്രിയുടെ സന്ദേശവുമായി തെരുവത്ത് ശ്രീ ചീരുംബ ഭഗവതി ക്ഷേത്രം പ്രതിനിധികള്‍ മാലിക് ദീനാര്‍ ഉറൂസ് നഗരിയിലെത്തി. ക്ഷേത്രഭാരവാഹികളേയും സംഘത്തേയും ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ ഹൃദ്യമായി വരവേറ്റു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ഹരീഷ് കോട്ടക്കണ്ണിയുടേയും ഉത്സവ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ. നാരായണന്റെയും നേതൃത്വത്തിലാണ് അവരെത്തിയത്. ഉത്സവകമ്മിറ്റി ജനറല്‍ സെക്രട്ടറി കമലാക്ഷന്‍, ട്രഷറര്‍ പി.കെ ഭരതന്‍, രവീന്ദ്ര, ഉല്ലാസ് കുമാര്‍, വേണുഗോപാല, കേശവ, സുരേഷ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഉറൂസ് കമ്മിറ്റി ഓഫീസില്‍ ക്ഷേത്ര ഭാരവാഹികള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ ചെയര്‍മാന്‍ യഹ്യ തളങ്കര അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ടി.എ ഷാഫി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് കെ.എ മുഹമ്മദ്ബഷീര്‍ വോളിബോള്‍, സെക്രട്ടറി കെ.എം അബ്ദുല്‍റഹ്മാന്‍, അക്കാദമി മാനേജര്‍ കെ.എച്ച് അഷ്റഫ്, കമ്മിറ്റി അംഗങ്ങളായ അസ്ലം പടിഞ്ഞാര്‍, മൊയ്നുദ്ദീന്‍ കെ.കെ പുറം എന്നിവരും ഫൈസല്‍ മുഹ്സിനും സംബന്ധിച്ചു. അഡ്വ. കെ. നാരായണന്‍, ഹരീഷ് കോട്ടക്കണ്ണി എന്നിവര്‍ സ്വീകരണത്തിന് നന്ദി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)