റിയാദ്- നാളെ (വ്യാഴം) മുതല്‍ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശൈത്യം കടുക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച വരെ വിവിധ പ്രദേശങ്ങളില്‍ മഴയും ശൈത്യവും തുടരും. തബൂക്ക്, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തി മേഖല, ഹായില്‍, മദീനയുടെ വടക്കന്‍ മേഖല എന്നിവിടങ്ങളില്‍ താപനിലയില്‍ ഗണ്യമായ കുറവ് അനുഭവപ്പെടും. ചിലയിടങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടാവും.
ചില പ്രദേശങ്ങളില്‍ താപനില അഞ്ച് മുതല്‍ ഒന്ന് വരെ ഡിഗ്രി സെല്‍ഷ്യസായി കുറയാനും സാധ്യതയുണ്ട്. കിഴക്കന്‍ മേഖലകളിലും ഖസീം, റിയാദിന്റെ വിവിധ ഭാഗങ്ങളിലും താപനിലയില്‍ നല്ല കുറവുണ്ടാവും. ഏഴ് മുതല്‍ നാല് വരെ ഡിഗ്രി സെല്‍ഷ്യസായി കുറയാം. ഞായറാഴ്ച വരെ മക്ക, അസീര്‍ പ്രദേശങ്ങളില്‍ മഴ പ്രതീക്ഷിക്കാം. ചില പ്രദേശങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്.
മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ, അല്‍ബാഹ, ജീസാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മഴയോടൊപ്പം ഇടിമിന്നലും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഖസീം, ഹായില്‍, വടക്കന്‍ അതിര്‍ത്തി, അല്‍ ജൗഫ്, തബൂക്ക്, മദീന എന്നിവിടിങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ മഴ പെയ്യാന്‍ സാധ്യതയുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)