ചെന്നൈ : പ്രായപൂര്‍ത്തിയാകത്തവരെ വിവാഹം കഴിച്ചാല്‍ ആണായാലും പെണ്ണായാലും അഴിക്കുള്ളിലാകുമെന്ന കാര്യം ഉറപ്പാണ്. പോക്‌സോ നിയമപ്രകാരം കേസെടുക്കാന്‍ തുടങ്ങിയതോടെ ജാമ്യം കിട്ടാതെ നേരെ ജയിലിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. തമിഴ്നാട്ടില്‍ സംഭവിച്ചതും അത് തന്നെയാണ്. സേലം ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹപാഠിയെ വിവാഹം കഴിച്ചതിന് 20 കാരിയായ ഗര്‍ഭിണിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.
ഏപ്രിലില്‍ കാണാതായ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിക്കായി തെരച്ചില്‍ നടത്തിയപ്പോഴാണ് സീനിയര്‍ വിദ്യാര്‍ത്ഥിയോടൊപ്പമാണ് താമസിക്കുന്നതെന്ന് കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് പൊലീസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
യുവതിക്ക് വൈദ്യപരിശോധന നടത്തുമെന്നും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള സംരക്ഷണ നിയമം (പോക്സോ) പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. കോടതി യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി സേലം സിറ്റി പൊലീസ് കമ്മീഷണര്‍ നജ്മുല്‍ ഹോദ പറഞ്ഞു.
മറ്റൊരു സംഭവത്തില്‍, സംസ്ഥാനത്തെ കടലൂര്‍ ജില്ലയില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് 17 വയസ്സുള്ള ആണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് സ്റ്റാന്‍ഡില്‍ വെച്ച് പെണ്‍കുട്ടിക്ക് മംഗല്യസൂത്രം ഇടുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് ആണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്. പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് കുട്ടിയെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് അയച്ചു.