ന്യൂദല്‍ഹി- സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അസംബന്ധ വീഡിയോകളില്‍ പുതിയതാണ് വയോധികനായ ഹിന്ദു പുരോഹിതന്‍ സ്വന്തം മകളെ വിവാഹം ചെയ്തുവെന്ന അവകാശവാദത്തോടെയുള്ള ക്ലിപ്പിംഗ്.
പ്രായമായ പുരോഹിതന്‍ സ്വന്തം മകളെ വിവാഹം കഴിച്ചുവെന്ന അവകാശവാദത്തോടെ ഒരാള്‍ കൊച്ചു പെണ്‍കുട്ടിയുമായി നില്‍ക്കുന്ന ചിത്രമാണ് വൈറലായത്. ബ്രഹ്മാവിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി വയോധികന്‍ വിവാഹത്തെ ന്യായീകരിക്കുകയും ചെയ്യുന്നു.
എന്നാല്‍ വൈറലായ വീഡിയോയിലെ അവകാശവാദം തെറ്റാണെന്ന് വിവിധ വസ്തുതാ പരിശോധനാ വെബ് സൈറ്റുകള്‍ കണ്ടെത്തി. ക്ലിപ്പിംഗില്‍ കാണുന്നവര്‍ അഭിനേതാക്കളാണെന്നും ഇത് വിനോദത്തിനായി നിര്‍മ്മിച്ച ഒരു സ്‌ക്രിപ്റ്റ് വീഡിയോ ആണെന്നുമാണ് വസ്തുത.
62 വയസ്സുള്ള പണ്ഡിറ്റ് സ്വന്തം മകളെ വിവാഹം കഴിച്ചുവെന്നും മകളെ വിവാഹം ചെയ്ത ദേവനായ ബ്രഹ്മാവിനെ പിന്തുടരുകയാണെന്നും അവകാശപ്പെടുന്ന വീഡിയോയാണ് ട്വിറ്ററില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതു പോസ്റ്റ് ചെയ്തയാളെ ട്വിറ്റര്‍ ഉപയോക്താക്കള്‍ ചോദ്യം ചെയ്തപ്പോള്‍
തന്റെ അവകാശവാദത്തെ ന്യായീകരിക്കാന്‍ രണ്ടുപേരും പരസ്പരം ഹാരമണിയുന്നതിന്റെ വീഡിയോയും പോസ്റ്റ് ചെയ്തു. ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിലൂടെയാണ് വസ്തുതാ പരിശോധനാ സൈറ്റുകള്‍ വൈറലായ ഫോട്ടോയുടെ ഒറിജിനല്‍ യൂട്യൂബ് വീഡിയോയില്‍ എത്തിയത്.
17 വയസ്സായ ഗോള്‍ഡന്‍ ഗേള്‍ 62 വയസ്സായ പുരുഷനെ വിവാഹം കഴിച്ചുവെന്നതാണ് എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ.
ഈ വീഡിയോ വിനോദ ആവശ്യങ്ങള്‍ക്ക് മാത്രമായി നിര്‍മ്മിച്ചതാണെന്ന് ഒപ്പമുള്ള നിരാകരണത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
ഈ വീഡിയോയിലെ ഉള്ളടക്കം വിനോദ ആവശ്യങ്ങള്‍ക്കായി മാത്രം പരിഗണിക്കണമെന്നും ഈ വീഡിയോയില്‍ കാണിച്ചിരിക്കുന്ന എല്ലാ വ്യക്തികളില്‍ നിന്നും അനുമതി വാങ്ങിയിട്ടുണ്ടെന്നുമാണ് ഡിസ്‌ക്ലെയിമറില്‍ പറയുന്നത്.
യു ട്യൂബ് ചാനലില്‍, ഗോള്‍ഡന്‍ ഗേളിന്റെ മറ്റ് വീഡിയോകളുമുണ്ട്. വിവിധ വിഷയങ്ങളില്‍ സ്‌ക്രിപ്റ്റഡ് വീഡിയോകള്‍ നിര്‍മ്മിക്കുന്നതിലൂടെയാണ് ഈ ചാനല്‍ ശ്രദ്ധിക്കപ്പെട്ടത്.
അഭിനയച്ച് ചിത്രീകരിച്ച വീഡിയോ ആണ് യഥാര്‍ഥ സംഭവമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
മുസ്ലിംകള്‍ക്കെതിരെ സംഘ്പരിവാര്‍ തുടരുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കുള്ള മറുപടിയായും ഈ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
Fake bolt hai re bsdk, yeh le pic.twitter.com/GS7uWUcAfQ
— Troll (@TrollHoon) December 25, 2022
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)