കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തിനു പുറത്ത് വീണ്ടും സ്വര്‍ണം പിടിച്ചു. ദുബായില്‍നിന്നെത്തിയ മലപ്പുറം വളാഞ്ചേരി സ്വദേശി ജംഷീര്‍ (26) ആണ് പോലീസിന്റെ പിടിയിലായത്. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വെച്ച് ഈ വര്‍ഷം പോലീസ് പിടികൂടുന്ന നാലാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് പിടികൂടിയ 854 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണത്തിന് 47 ലക്ഷം രൂപ വില വരും.
മിശ്രിത രൂപത്തില്‍ മൂന്ന് കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. ഞായറാഴ്ച വൈകുന്നേരം 6.42ന് ദുബായില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ ജംഷീറിനെ, മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ സ്വര്‍ണ്ണമുണ്ടെന്ന കാര്യം യുവാവ് നിഷേധിച്ചു. ഇയാളുടെ ലഗ്ഗേജ് തുറന്ന് വിശദമായി പരിശോധിച്ചിട്ടും സ്വര്‍ണ്ണം കണ്ടെത്താനായില്ല. തുടര്‍ന്ന് വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. എക്‌സ് റേ പരിശോധനയിലാണ് വയറിനകത്ത് മൂന്ന് കാപ്‌സ്യൂളുകള്‍ കണ്ടത്.
ജംഷീറിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വര്‍ണ്ണകടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
വിദേശ കമ്പനികളുമായി കരാർ, പരമാവധി പരിധി ഒരു മില്യൺ റിയാൽ
റിയാദ്- സൗദി അറേബ്യയിൽ ആസ്ഥാനം സ്ഥാപിക്കാത്ത, എന്നാൽ മധ്യപൗരസ്ത്യ ദേശത്ത് ആസ്ഥാനങ്ങളുള്ള കമ്പനികളുമായി ഒരു മില്യൺ റിയാലിലധികമുള്ള പദ്ധതികളുടെ കരാറിൽ ഒപ്പുവെക്കാൻ സൗദി സർക്കാർ അനുവദിക്കില്ല. വൻകിട കമ്പനികൾ സൗദി അറേബ്യയിലേക്ക് ഓഫീസുകൾ മാറ്റിയാൽ മാത്രമേ വൻകിട പദ്ധതികൾ അനുവദിക്കുകയുള്ളൂവെന്ന് സർക്കാർ വ്യക്തമാക്കി.
സൗദിയിലെ പ്രാദേശിക പദ്ധതികളിൽ സഹകരിക്കുന്നതിനോ പദ്ധതിയുമായി ബന്ധപ്പെട്ട വസ്തുക്കൾ വാങ്ങുന്നതിനോ എല്ലാ സർക്കാർ വകുപ്പുകളും ഈ വ്യവസ്ഥ പാലിക്കണം. സാങ്കേതികമായി സ്വീകാര്യമായ ഓഫറുകൾ സൗദി അറേബ്യയിലെ കമ്പനികളിൽ നിന്ന് ലഭിക്കാതിരിക്കുമ്പോഴോ പുറത്ത് നിന്നുള്ള കമ്പനികളിൽ നിന്ന് മികച്ച ഓഫറുകൾ 25 ശതമാനത്തിൽ താഴെ ലഭിക്കുമ്പോഴോ മാത്രമേ സൗദിയിൽ ഓഫീസുകൾ തുറക്കാത്ത വിദേശ കമ്പനികളുടെ ഓഫറുകൾ സ്വീകരിക്കാവൂ.
പ്രാദേശിക ആസ്ഥാനം ഇല്ലാത്ത കമ്പനികൾക്ക് മാത്രമേ നിശ്ചിത പദ്ധതി ഏറ്റെടുക്കാൻ സാധിക്കുകയുള്ളൂവെന്ന അവസ്ഥയിലും അത്തരം കമ്പനികൾക്ക് മാത്രമേ അടിയന്തര സാഹചര്യം നേരിടാൻ സാധിക്കുകയുള്ളൂവെന്ന അവസ്ഥയിലും വിദേശ കമ്പനികൾക്ക് പദ്ധതികൾ നൽകുന്നതിന് തടസ്സമില്ല. നിശ്ചിത സർവീസുകൾ വിദേശ കമ്പനികളിൽ മാത്രമേ ലഭിക്കുകയുള്ളൂവെങ്കിലും അവർക്ക് പദ്ധതി നൽകുന്നതിൽ വിരോധമില്ല.
ഒരു വർഷത്തിന് ശേഷം അഥവാ 19.06.1445 നാണ് വ്യവസ്ഥ നിലവിൽ വരിക. ഇതിനായി നിക്ഷേപ മന്ത്രാലയം വിദേശ വ്യാപാര അതോറിറ്റിയുമായി രൂപരേഖ തയാറാക്കിവരികയാണ്. സൗദിയിൽ പ്രാദേശിക ആസ്ഥാനമില്ലാത്ത കമ്പനികളുടെ ലിസ്റ്റ് വൈകാതെ മന്ത്രാലയം പ്രസിദ്ധീകരിക്കും.
വിദേശ കമ്പനികളുമായി കരാറിലേർപ്പെടുന്ന സർക്കാർ സ്ഥാപനങ്ങൾ കരാറിലൊപ്പുവെച്ച് 30 ദിവസത്തിനകം ബന്ധപ്പെട്ട വകുപ്പിന് മുന്നിൽ കാരണം ബോധിപ്പിക്കേണ്ടതുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)