Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മസ്ജിദുന്നബവിയെയും മസ്ജിദുൽ ഖുബായെയും ബന്ധിപ്പിക്കാൻ ഇലക്ട്രിക് വാഹനങ്ങൾ

മദീന- മസ്ജിദുന്നബവിയെയും മസ്ജിദുൽ ഖുബായെയും ഉഹദ് യുദ്ധഭൂമിയെയും ബന്ധിപ്പിക്കുന്ന ഇലക്ട്രിക് വാഹന സേവനത്തിന് തുടക്കം കുറിച്ചു. മദീന നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പരീക്ഷണ പദ്ധതിയിൽ 100 ഇലക്ട്രിക് വാഹനങ്ങളുണ്ടാകും. മൂന്നു പ്രധാന ചരിത്ര സ്ഥലങ്ങളെയും ബന്ധിപ്പിച്ച് 24 മണിക്കൂറും സേവനം ലഭ്യമാക്കുമെന്നും നഗരസഭ അറിയിച്ചു.
ആദ്യ ഘട്ടത്തിൽ അഞ്ചു മുതൽ ഏഴു പേരെയാണ് ഈ വാഹനത്തിൽ കൊണ്ടുപോകുക. ഇലക്ട്രിക് ബസുകളും 60 പേർക്ക് സഞ്ചരിക്കാവുന്ന മെട്രോകളും പദ്ധതിയിലുണ്ട്. അടുത്ത ആറു മാസത്തിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 600 ആക്കും.
കൂടുതൽ നിക്ഷേപം ആകർഷിക്കുക, പ്രവിശ്യയുടെ സാമ്പത്തിക രംഗത്തെ വളർച്ച ത്വരിതപ്പെടുത്തുക, മദീന നിവാസികൾക്കും സന്ദർശകർക്കും യാത്രയുടെ വൈവിധ്യങ്ങൾ ആസ്വദിക്കാൻ അവസരമൊരുക്കുകയെന്നിവയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്നും നഗരസഭ അറിയിച്ചു.

Tags

Latest News