റിയാദ്- ആംബുലൻസിനു വഴിമാറിക്കൊടുക്കാൻ വേണ്ടി റെഡ് സിഗ്നൽ കട്ട് ചെയ്യുന്നത് നിയമ ലംഘനമല്ല. ആംബുലൻസും സിവിൽ ഡിഫൻസ് വാഹനങ്ങളും അടക്കമുള്ള എമർജൻസി വാഹനങ്ങൾക്ക് കടന്നു പോകാൻ വേണ്ടി സിഗ്നൽ കട്ട് ചെയ്യുന്നത് ഗതാഗത നിയമ ലംഘനമായി കണക്കാക്കില്ലെന്ന് സൗദി ഗതാഗത സുരക്ഷാ കമ്മിറ്റി അംഗം സ്വാലിഹ് അൽ ഗാംദി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ഡ്രൈവറുടെ പേരിൽ ഗതാഗത നിയമ ലംഘനം രജിസ്റ്റർ ചെയ്ത് പിഴ ചുമത്തുന്ന പക്ഷം സിഗ്നൽ കട്ട് ചെയ്ത സാഹചര്യം വ്യക്തമാക്കുന്ന ഫോട്ടോ സമർപ്പിച്ച് പിഴ ഒഴിവാക്കാൻ സാധിക്കും.
അബ്ശിറിൽ അപേക്ഷിക്കുന്നതോടെ ഉടൻ പിഴ ഒഴിവാക്കും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഇത്തരം സാഹചര്യം വ്യക്തമായി നിരീക്ഷിച്ച ശേഷം മാത്രമേ പിഴയിലേക്ക് കടക്കുകയുള്ളൂ. സ്വാഭാവികമായും അവയെല്ലാം ഒഴിവാക്കപ്പെടും.
എന്നാൽ, മൂന്നു ട്രാക്കുകളുള്ള റോഡിൽ വലത്തേ അറ്റത്തെയോ മധ്യത്തിലെയോ ട്രാക്കുകളിലൂടെയാണ് ആംബുലൻസ് സഞ്ചരിക്കേണ്ടത്. ആംബുലൻസിന്റെ ശബ്ദം കേട്ട് എല്ലാ ട്രാക്കുകളിലുള്ളവരും സിഗ്നൽ കട്ട് ചെയ്യാൻ പാടില്ല. ആംബുലൻസ് സഞ്ചരിക്കുന്ന അതേ ട്രാക്കിൽ മുൻവശത്തുള്ള വാഹനങ്ങൾ മാത്രമാണ് സിഗ്നൽ കട്ട് ചെയ്ത് ആംബുലൻസിന് വഴിയൊരുക്കേണ്ടതെന്നും സ്വാലിഹ് അൽ ഗാംദി പറഞ്ഞു.