മക്ക- സമാധാന സന്ദേശം പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ട് 25 ബൈക്ക് യാത്രികർ പാക്കിസ്ഥാനിൽ നിന്ന് സൗദി അറേബ്യ ലക്ഷ്യമാക്കി യാത്ര തിരിച്ചു. 60 ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ സംഘം ഇറാൻ, യു.എ.ഇ, കുവൈത്ത്, ജോർദാൻ, ഇറാഖ് എന്നീ രാജ്യങ്ങളിലൂടെ കടന്നുപോകും. 60 അറുപതു ദിവസത്തിനിടെ 14,000 ലേറെ കിലോമീറ്റർ ദൂരം തങ്ങൾ താണ്ടുമെന്ന് ബൈക്ക് യാത്രികർ പറഞ്ഞു. സമാധാനം പ്രോത്സാഹിപ്പിക്കാനും കടന്നുപോകുന്ന രാജ്യങ്ങളിൽ സൗഹൃദം ശക്തമാക്കാനുമാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇവർ പറഞ്ഞു. സൗദിയിൽ മത, വിനോദ സഞ്ചാര, പൈതൃക കേന്ദ്രങ്ങൾ തങ്ങൾ സന്ദർശിക്കുമെന്നും സംഘം പറഞ്ഞു.