Sorry, you need to enable JavaScript to visit this website.

സുധാകരനെതിരെ ഷാഫി പറമ്പില്‍, തിരിച്ചടിച്ച് റിജില്‍ മാക്കുറ്റി


കൊച്ചി : ആരോപണ പ്രത്യാരോപണങ്ങള്‍ കൊണ്ട് സംഭവ ബഹുലമായിരുന്നു ഏറെ നാളുകള്‍ക്ക് ശേഷം ഇന്ന് കൊച്ചിയില്‍ ചേര്‍ന്നയൂത്ത് കോണ്‍ഗ്രസ് സംസ്ഥാന യോഗം. ഗ്രൂപ്പ് തിരിഞ്ഞ് നേതാക്കള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു.  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്ഷാഫി പറമ്പില്‍ എം എല്‍ എക്കെതിരെ രൂക്ഷ വിമര്‍ശനമാണ് യോഗത്തിലുയര്‍ന്നത്.   സംഘടനാപരമായ വീഴ്ചകളില്‍ നടന്ന ചര്‍ച്ചകളിലാണ് ഷാഫിക്കെതിരെ വിമര്‍ശനമുയര്‍ന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രധാന ആരോപണങ്ങളുയര്‍ന്ന ഘട്ടത്തില്‍ പോലും സംഘടന നിര്‍ജീവമാണെന്ന വിമര്‍ശനമാണ് എ, ഐ ഗ്രൂപ്പുകള്‍ യോഗത്തിലുന്നയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിലുണ്ടായ മാറ്റങ്ങള്‍ യൂത്ത് കോണ്‍ഗ്രസിനെയും ബാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിയെങ്കിലും എ, ഐ ഗ്രൂപ്പുകളിലുറച്ച് നില്‍ക്കുന്നവരാണ് ഷാഫിക്കെതിരെ വിമര്‍ശനമുയര്‍ത്തിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ വിഷയങ്ങളില്‍ നേരിട്ട് ഇടപെടുന്നുവെന്ന വിമര്‍ശനം ഷാഫി പറമ്പിലും യോഗത്തിലുന്നയിച്ചു. ഇതിനെ സുധാകരന്‍ അനുകൂലികള്‍ പ്രതിരോധിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ നിലവിലെ  നേതൃത്വത്തിന്റെ  പോരായ്മ കൊണ്ടാണ് പാര്‍ട്ടിക്ക് ഇടപെടേണ്ടി വരുന്നതെന്ന് ഷാഫിക്ക് റിജില്‍ മാക്കുറ്റി മറുപടിനല്‍കി. സംസ്ഥാന വൈസ് പ്രസിണ്ടന്റുമാരായനുസൂറിനെതിരെയും  ബാലുവിനെതിരെയും സ്വീകരിച്ച നടപടി പിന്‍വലിക്കാത്തതിലും വിമര്‍ശനമുയര്‍ന്നു.

 

Latest News