കോഴിക്കോട്- സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളം ഫൈനൽ റൗണ്ടിൽ പ്രവേശിച്ചു. നിലവിലുള്ള ജേതാക്കളായ കേരളം ഇന്ന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മിസോറാമിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്താണ് ഫൈനലിൽ എത്തിയത്. ഗ്രൂപ്പ് രണ്ടിലെ ജേതാക്കളായാണ് കേരളത്തിൽ ഫൈനൽ പ്രവേശനം. കേരളത്തിനായി നരേഷ് ഭാഗ്യനാഥൻ രണ്ടും നിജോ ഗിൽബർട്ട്, ഗിഫ്റ്റി ഗ്രേഷ്യസ്, വിശാഖ് മോഹനൻ എന്നിവർ ഓരോ ഗോളും നേടിയത്. മൽസംഫെലെയാണ് മിസോറാമിന്റെ ഗോൾ നേടിയത്. മുപ്പതാം മിനിറ്റിലാണ് കേരളം ആദ്യ ഗോൾ നേടിയത്. നരേഷ് ഭാഗ്യനാഥനാണ് ഗോൾ നേടിയത്.