Sorry, you need to enable JavaScript to visit this website.

സ്വർണക്കപ്പിലേക്ക് കോഴിക്കോടൻ കാറ്റ്; കണ്ണൂരും പാലക്കാടും തൊട്ടു പിറകിൽ

കോഴിക്കോട് - 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം കൊട്ടിക്കലാശത്തിലേക്കു നീങ്ങവേ ആതിഥേയരായ കോഴിക്കോട് മുന്നേറ്റം തുടരുന്നു. 891 പോയിന്റുമായണ് കോഴിക്കോടിന്റെ മുന്നേറ്റം. 883 പോയിന്റുമായി കരുത്തരമായ കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്. 872 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ പാലക്കാട് മൂന്നാം സ്ഥാനത്താണ്.
  ഇനി 11 മത്സര ഇനങ്ങൾ കൂടിയാണ് പൂർത്തീകരിക്കാനുള്ളത്. ഇന്ന് വൈകീട്ടോടെ അത് പൂർത്തീകരിച്ച് ജേതാക്കളെ പ്രഖ്യാപിക്കും. സ്‌കൂൾ തലത്തിൽ പാലക്കാട് ഗുരുകുലം സ്‌കൂൾ 149 പോയിന്റുമായി മുന്നിലാണ്. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഗേൾസ് എച്ച് എസ് എസ്സാണ് 142 പോയിന്റുമായി രണ്ടാമത്. 103 പോയിന്റുള്ള കണ്ണൂർ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ് ആണ് മൂന്നാം സ്ഥാനത്ത്.
 ആകെയുള്ള 239 ൽ 228 ഇനങ്ങളും പൂർത്തിയായി. ഹൈസ്‌കൂൾ ജനറൽ വിഭാഗത്തിൽ 96ൽ 91ഉം ഹയർസെക്കൻഡറി വിഭാഗത്തിൽ 105ൽ 100, ഹൈസ്‌കൂൾ അറബിക് 19ൽ 19, ഹൈസ്‌കൂൾ സംസ്‌കൃതം 19ൽ 18ഉം ഇനങ്ങളാണ് പൂർത്തിയായത്. 
 ഹയർസെക്കൻഡറി, ഹൈസ്‌കൂൾ വിഭാഗം നാടോടിനൃത്തം, ടിപ്പിൾ/ജാസ് പരിചമുട്ട് കളി, ചെണ്ടമേളം.. തുടങ്ങിയ ഇനങ്ങൾ ഇന്ന് വേദിയിലെത്തും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഗായിക കെ.എസ് ചിത്ര മുഖ്യാതിഥിയാകും. സംഘാടകസമിതി ചെയർമാൻ മന്ത്രി അഡ്വ. പി.എ മുഹമ്മ്ദ് റിയാസ് അധ്യക്ഷനാകും.
 

Latest News