- പരിഹാരം കാത്ത് 78 അപ്പീലുകൾ
കോഴിക്കോട് - 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വർണക്കപ്പിനായുള്ള പോരാട്ടത്തിൽ കോഴിക്കോട് മുന്നിൽ. 808 പോയിന്റുമായാണ് ആതിഥേയരായ കോഴിക്കോട് ലീഡ് ചെയ്യുന്നത്. 802 പോയിന്റുമായി കണ്ണൂരാണ് രണ്ടാംസ്ഥാനത്ത്. നിലവിലെ ചാമ്പ്യൻമാരായ പാലക്കാട് 791 പോയിന്റുമായി മൂന്നാംസ്ഥാനത്തുണ്ട്.
776 പോയിന്റുമായി തൃശൂരും 752 പോയിന്റുമായി എറണാകുളവും പോർമുഖത്തുണ്ട്. അതിനിടെ, അപ്പീലുമായെത്തിയ 78 മത്സരങ്ങളുടെ ഫലം തടഞ്ഞു വച്ചിരിക്കുകയാണ്. അധികം വൈകാതെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.
കലോത്സവത്തിന്റെ നാലാം ദിനമായ ഇന്ന് കാണികളുടെ കുത്തൊഴുക്കാണ് എല്ലാ വേദികളിലും പ്രകടമായിക്കൊണ്ടിരിക്കുന്നത്. നാളെയാണ് മേളക്കു കൊടിയിറങ്ങുക.