Sorry, you need to enable JavaScript to visit this website.

സംഘപരിവാർ ഭീഷണിയിൽ നാടകവേദിയിൽനിന്ന് മാധ്യമങ്ങളെ നീക്കി പോലീസ്; സംഘർഷം

കോഴിക്കോട് - സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ ഹൈസ്‌കൂൾ വിഭാഗം നാടകമത്സരത്തിനിടെ സദസ്സിൽ സംഘർഷം. നാടകം അവതരിപ്പിക്കുന്നതിന് മുന്നോടിയായി വേദിക്കു മുന്നിലെ ഫോട്ടോഗ്രാഫർമാരെ നീക്കാൻ പോലീസ് ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. തളി സാമൂതിരി സ്‌കൂൾ ഗ്രൗണ്ടിലാണ് സംഭവം.
 കോഴിക്കോട് ജില്ലയിൽ നിന്ന് അപ്പീലിലൂടെ സംസ്ഥാന കലോത്സവത്തിന് എത്തിയ 'ബൗണ്ടറി' എന്ന നാടകം ഇന്ന് സ്റ്റേജിൽ അവതരിപ്പിക്കുന്നതിനിടെയാണ് പ്രശ്‌നമുണ്ടായത്. നാടകത്തിനെതിരെ നേരത്തെ സംഘ്പരിവാർ രംഗത്തെത്തിയിരുന്നു. നാടകം കോഴിക്കോട്ടെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അവതരിപ്പിച്ചാൽ പ്രശ്‌നമുണ്ടാക്കുമെന്ന് സംഘ്പരിവാർ ഭീഷണിയുയർത്തിയിരുന്നു. ഇതേ തുടർന്ന് നാടകം അവതരിപ്പിക്കുമ്പോൾ സംഘർഷ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസ് മാധ്യമങ്ങളെ നീക്കുകയായിരുന്നു. ഒടുവിൽ സ്റ്റേജിന് മുന്നിൽ തന്നെ ഇരുന്ന് മാധ്യമങ്ങൾ നാടകം പകർത്തുകയായിരുന്നു. വൻ പോലീസ് സുരക്ഷയിൽ നാടകാവതരണം തുടരുകയാണ് വേദിയിൽ. നടന്മാരായ വിനോദ് കോവൂർ, വിജിലേഷ് എന്നിവർ അടക്കം വൻ ജനക്കൂട്ടമാണ് നാടകം കാണാൻ തളിയിലെത്തിയത്.

Latest News