കോഴിക്കോട് - കലോത്സവത്തിലെ മൂന്നാം ദിവസത്തെ മത്സരങ്ങൾ അവസാനിക്കാൻ ഏതാനും സമയം മാത്രം ബാക്കിനിൽക്കെ മുന്നിൽ കണ്ണൂര് തന്നെ. 673 പോയിന്റുമായാണ് കണ്ണൂരിന്റെ മുന്നേറ്റം. ആതിഥേയരായ കോഴിക്കോടും നിലവിലെ ചാമ്പ്യൻമാരായ പാലക്കാടും ഒപ്പത്തിനൊപ്പമായി. 669 വീതം പോയിന്റുമായാണ് ഇരു ജില്ലകളും രണ്ടാംസ്ഥാനത്തുള്ളത്. 641 പോയിന്റുമായി തൃശൂരാണ് തൊട്ടു പിറകിൽ.
മറ്റു ജില്ലകളുടെ പോയിന്റ് ഇപ്രകാരമാണ്. എറണാകുളം (632), മലപ്പുറം (619), കൊല്ലം (615), ആലപ്പുഴ (596), കോട്ടയം (586), തിരുവനന്തപുരം (585), കാസർകോഡ് (575), വയനാട് (526), പത്തനംതിട്ട (515), ഇടുക്കി (476).
സ്വർണക്കപ്പിനായി വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. വേദികളെ സമ്പന്നമാക്കി കാണികളുടെ നിറപ്രവാഹമാണ് എല്ലാ വേദികളിലും കാണാനാവുന്നത്. ശനിയാഴ്ചയാണ് മേളയുടെ കൊടിയിറക്കം.
കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി
61-ാമത് സംസ്ഥാന സ്കൂൾ കലോത്സവം പ്രമാണിച്ച് കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും നാളെ (വെള്ളി) അവധിയായിരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടർ അറിയിച്ചു