ജറൂസലം- ഫലസ്തീനിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് ഇസ്രായില്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വികസനത്തിനുമുള്ള ഫലസ്തീന്‍ ഫണ്ട് ഇസ്രായിലില്‍ ഭീകരവാദത്തിന് ഇരകളായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉപയോഗിക്കുമെന്നും ജൂതരാഷ്ട്രം വ്യക്തമാക്കി. ജറൂസലം- ഫലസ്തീനിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് ഇസ്രായില്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വികസനത്തിനുമുള്ള ഫലസ്തീന്‍ ഫണ്ട് ഇസ്രായിലില്‍ ഭീകരവാദത്തിന് ഇരകളായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉപയോഗിക്കുമെന്നും ജൂതരാഷ്ട്രം വ്യക്തമാക്കി. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഐ.സി.ജെ) ഫലസ്തീനികള്‍ അപ്പീല്‍ നല്‍കിയിരിക്കെയാണ് ഇസ്രായിലിന്റെ പ്രതികാര നടപടി.
ഇസ്രായിലിനെതിരെ രാഷ്ട്രീയ, നിയമയുദ്ധം തുടരാനുള്ള ഫലസ്തീന്‍ അതോറിറ്റിയുടെ തീരുമാനത്തിന്റെ പ്രതികരണമാണിതെന്ന് പ്രധാമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഫലസ്തീന്‍ പ്രദേശങ്ങളില്‍ 55 വര്‍ഷമായി ഇസ്രായില്‍ തുടരുന്ന അധിനിവേശം സംബന്ധിച്ച് അന്താരാഷ്ട്ര കോടതി അഭിപ്രായം പറയണമെന്ന കഴിഞ്ഞയാഴ്ച യു.എന്‍ പൊതുസഭ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് ഫലസ്തീനികള്‍ അപേക്ഷ നല്‍കിയിരുന്നു.
കശ്മീരിൽ ഗുലാംനബിക്കൊപ്പം പോയ നിരവധി പേർ കോൺഗ്രസിൽ തിരിച്ചെത്തി
ന്യൂദൽഹി- കശ്മീർ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ്, നേതാക്കളായ പീർസാദാ മുഹമ്മദ് സയ്യിദ്, ബൽവാൻ സിംഗ് തുടങ്ങി 17 പേർ കോൺഗ്രസിൽ തിരികെയെത്തി. ഗുലാം നബി ആസാദിനൊപ്പം പോയ നേതാക്കളാണ് കോൺഗ്രസിൽ തിരികെയെത്തിയത്. ഇനിയും കൂടുതൽ നേതാക്കൾ എത്തുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.മുസഫർ പാറെ, ബൽവാൻ സിങ്, മൊഹീന്ദർ ഭരദ്വാജ്, ഭൂഷൺ ദോഗ്ര, വിനോദ് ശർമ, മുജാഫർ പാറെ, നരീന്ദർ ശർമ, നരേഷ് ശർമ, അംബ്രിഷ് മഗോത്ര, സുഭാഷ് ഭാഗത്, ബദ്രിനാഥ് ശർമ, വരുൺ മഗോത്ര, അനുരാധ ശർമ, വിജയ് ടർഗോത്ര, ചന്ദർ പ്രഭ ശർമ തുടങ്ങിയവരും തിരിച്ചെത്തി.
ഭാരത് ജോഡോ യാത്ര കൂടുതൽ ആളുകളെ കോൺഗ്രസിലേക്ക് അടുപ്പിക്കുകയാണ്. സമാനമനസ്‌കരായ പാർട്ടികളും പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസിൽ ചേരും. ഭാരത് ജോഡോ യാത്ര ഉയർത്തുന്ന സന്ദേശത്തോട് യോജിപ്പുണ്ടെങ്കിൽ ഗുലാം നബി ആസാദിന് പങ്കെടുക്കാമെന്നും വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസ് വിട്ടത് ജീവിതത്തിലെ വലിയ മണ്ടത്തരമാണെന്ന് മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് പറഞ്ഞു. തെറ്റുകൾ ആർക്കും സംഭവിക്കാം. അതു തിരുത്തി തിരികെ വന്നിരിക്കുന്നു. പാർട്ടിയോടും ജനങ്ങളോടും മാപ്പു പറയുന്നുവെന്ന് മുൻ മന്ത്രി പീർസാദാ മുഹമ്മദ് സയ്യിദ് പറഞ്ഞു.
താരാ ചന്ദും ബൽവാൻ സിംഗും ഗുലാം നബി ആസാദിന്റെ കടുത്ത അനുയായികൾ ആയിരുന്നു. എന്നാൽ ഡെമോക്രാറ്റിക് ആസാദ് പാർട്ടി രൂപീകരിച്ച ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടു തനിക്കൊപ്പം വന്ന ചിലരെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പുറത്താക്കിയിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)