യുവാക്കള്‍ക്ക് എന്നും ഹരമായി മാറിയ ഹാര്‍ലി ഡേവിഡ്‌സണ്‍ ലോകത്ത് ഏറ്റവും വില കൂടിയ ബൈക്ക് പുറത്തിറക്കിയിരിക്കുകയാണ്. തങ്ങളുടെ പുതിയ മോഡലായ ബ്ലു എഡിഷന്‍ സോഫ്റ്റ് ടെയിലിന് 12.8 കോടിയാണ് വില.വില കൂടിയ രത്‌നങ്ങളും സ്വര്‍ണവും ഉപയോഗിച്ച് അലങ്കരിച്ചാണ് ബൈക്കിെന്റ കസ്റ്റമൈസേഷന്‍ നിര്‍വഹിച്ചിരിക്കുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ആഡംബര വാച്ച് നിര്‍മ്മാതക്കളാണ് ബൈക്കില്‍ വില കൂടിയ രത്‌നങ്ങളും സ്വര്‍ണവും വച്ച് അലങ്കരിച്ചത്. കമ്പനിയുടെ സ്‌പെഷ്യല്‍ എഡിഷന്‍ വാച്ചിന്റെ പ്രചാരണത്തിനായാണ് ബൈക്കിനെ മാറ്റിയെടുത്തത്. ഏകദേശം 2500 മണിക്കൂര്‍ സമയമെടുത്താണ് ബൈക്കിനെ പുതുരൂപത്തിലേക്ക് മാറ്റിയെടുത്തത്. 360 അമുല്യ രത്‌നങ്ങള്‍ കൊണ്ടാണ് ബൈക്ക് അലങ്കരിച്ചിരിക്കുന്നത്. ബൈക്കിന്റെ ബോള്‍ട്ടുകളെല്ലാം സ്വര്‍ണത്തില്‍ തീര്‍ത്തവയാണ്. ഈ മാസം ഒമ്പതിന് സൂറിച്ചിലാണ് പുതിയ ബൈക്ക് പുറത്തിറക്കിയത്.ആഡംബര ബൈക്കുകളില്‍ എന്നും വ്യത്യസ്തത മാത്രം സമ്മാനിച്ചിട്ടുള്ള കമ്പനിയാണ് ഹാര്‍ലി ഡേവിഡ്‌സണ്‍.