Sorry, you need to enable JavaScript to visit this website.

ജിദ്ദ പ്രവാസി അനുകാവിലിന് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹാദരം

മലപ്പുറം-ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്തെ നിസ്വാര്‍ത്ഥമായ  സേവനങ്ങള്‍ക്ക് ജിദ്ദയിലെ കെ.എം.സി.സി നേതാവും ഒ.പി.കെ രക്ഷാധികാരിയുമായ അനീസ് നൂറേന്‍ എന്ന അനു കാവിലിനെ മലപ്പുറം ജില്ലാ പഞ്ചായത്ത് ആദരിച്ചു. കൊണ്ടോട്ടി നിയോജക മണ്ഡലം എം.എല്‍.എ ടി.വി. ഇബ്രാഹിം മെമന്റോ സമ്മാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ സറീന വഹാബ്,ജില്ലാ പഞ്ചായത്ത് സെക്രട്ടറി നാലകത്ത് റഷീദ്,അംഗങ്ങളായ അഡ്വ. പി.വി മനാഫ് ,കെ.ടി.അഷ്‌റഫ്,ബഷീര്‍ രണ്ടത്താണി,റഹ്മത്തുന്നീസ, ഫൈസല്‍ എടശ്ശേരി,വി.കെ.എം. ഷാഫി,ശ്രീ ദേവി പ്രാക്കുന്ന്, എ.സലീന ടീച്ചര്‍,സുഭദ്ര ശിവദാസന്‍,എം.പി. ഷരീഫ ടീച്ചര്‍,റൈഹാനത്ത് കുറുമാടന്‍, ടി.പി.ഹാരിസ്,സമീറ പുളിക്കല്‍, വി.പി ജസീറ ഉള്‍പ്പെടെയുള്ള മുഴുവന്‍ മെമ്പര്‍മാരും മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരും സംബന്ധിച്ചു.  
പ്രവാസ ലോകത്ത് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മറ്റ് പ്രവാസി സന്നദ്ധ പ്രവര്‍ത്തകര്‍ക്കു കൂടി കിട്ടിയ അംഗീകാരമായി ഇതിനെ കാണുന്നുവെന്ന് നന്ദി പ്രസംഗത്തില്‍ അനു കാവില്‍ പറഞ്ഞു.  ഫാറൂഖ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയും അനു കാവിലിനെ കഴിഞ്ഞ ദിവസം പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

സ്ത്രീകൾക്ക് ഒറ്റയ്ക്ക് ഹജിന് അപേക്ഷിക്കാം, വ്യവസ്ഥയുണ്ട്

ജിദ്ദ- ഹജിന് മഹ്‌റമില്ലാതെ സ്ത്രീകൾക്ക് അവസരം ലഭിക്കും. വനിതാ ഗ്രൂപ്പിന്റെ ഭാഗമായാണ് ഇവർക്ക് അനുമതി നൽകുക. അതേസമയം, സ്ത്രീകളെ അനുഗമിക്കുന്ന മഹ്‌റമിനെ മുൻഗണന വ്യവസ്ഥയിൽനിന്ന് ഒഴിവാക്കുമെന്നും ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജ് രജിസ്‌ട്രേഷന് തുടക്കമായതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇതാദ്യമായി ഇത്തവണ വളരെ നേരത്തെയാണ് ഹജ് രജിസ്‌ട്രേഷൻ ആരംഭിക്കുന്നത്. ഈ വർഷം ഹജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹജ്, ഉംറ മന്ത്രാലയ വെബ്‌സൈറ്റും നുസുക് ആപ്പും വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇത്തവണ വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ട തീർഥാടകർക്ക് അനുയോജ്യമായ നാലു ഹജ് പാക്കേജുകളാണുള്ളത്. ഏറ്റവും കുറഞ്ഞ ഇക്കോണമി പാക്കേജ് നിരക്ക് 3,984 റിയാൽ മുതലാണ് ആരംഭിക്കുന്നത്. ഹജിന് ബുക്ക് ചെയ്യുന്നവർക്ക് പാക്കേജ് നിരക്ക് ഒറ്റത്തവണയായും മുന്നു തവണകളായി ഗഡുക്കളായും അടക്കാൻ സൗകര്യമുണ്ട്. ഹജിന് രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതിന് വിദേശികൾക്ക് മിനിമം ദുൽഹജ് മാസം അവസാനം വരെ കാലാവധിയുള്ള ഇഖാമകളും സൗദി പൗരന്മാർക്ക് സൗദി തിരിച്ചറിയൽ കാർഡും ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഹജ് രജിസ്‌ട്രേഷനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 12 വയസാണ്. മുമ്പ് ഹജ് നിർവഹിക്കാത്തവർക്ക് ഇത്തവണ മുൻഗണന ലഭിക്കും. സീറ്റുകൾ കാലിയുള്ള പക്ഷം മുമ്പ് ഹജ് നിർവഹിച്ചവരെയും പരിഗണിക്കും. 
ഹജിന് അപേക്ഷിക്കുന്നവർ കൊറോണ വാക്‌സിനേഷനും സീസണൽ ഇൻഫഌവൻസ വാക്‌സിനേഷനും പൂർത്തിയാക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം. ഹജിന് യാത്രതിരിക്കുന്നതിനു ചുരുങ്ങിയത് പത്തു ദിവസം മുമ്പ് ക്വാഡ്രപ്പിൾ മെനിഞ്ചൈറ്റിസ് (എ.സി.വൈ.ഡബ്ലിയു) വാക്‌സിൻ സ്വീകരിച്ചത് സ്ഥിരീകരിക്കുന്ന കാലാവധിയുള്ള സർട്ടിഫിക്കറ്റും തീർഥാടകർ നേടണമെന്ന് വ്യവസ്ഥയുണ്ട്. 
ഹജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ https://localhaj.haj.gov.sa/ എന്ന ലിങ്കു വഴിയോ നുസുക് ആപ്പ് (ിൗൗെസ.മെ) വഴിയോ സൗദി അറേബ്യക്കകത്തുള്ള സ്വദേശികൾക്കും വിദേശികൾക്കും ഹജിന് രജിസ്റ്റർ ചെയ്യാവുന്നതാണ്. വെബ്‌സൈറ്റിലും ആപ്പിലും പ്രദർശിപ്പിക്കുന്ന പാക്കേജുകളിൽ നിന്ന് അനുയോജ്യമായ പാക്കേജ് തെരഞ്ഞൈടുത്ത് ഓൺലൈൻ ആയി പണമടക്കുകയാണ് വേണ്ടത്. ഹജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയ അംഗീകൃത ഹജ് സർവീസ് കമ്പനികളും സ്ഥാപനങ്ങളും മുഖേനെയാണ് ഹജുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് കരാറുകൾ ഒപ്പുവെക്കേണ്ടത്. മന്ത്രാലയത്തിന്റെ ലൈസൻസില്ലാത്തതും മന്ത്രാലയ വെബ്‌സൈറ്റിൽ ഉൾപ്പെടുത്താത്തതുമായ സർവീസ് കമ്പനികളുമായി കരാറുകൾ ഒപ്പുവെക്കാതിരിക്കാൻ തീർഥാടകർ പ്രത്യേകം ശ്രദ്ധിക്കണം. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News