റിയാദ്- സൗദി അറേബ്യയില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജിന് അപേക്ഷിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
9214 റിയാല്‍, 7037 റിയാല്‍, 11435 റിയാല്‍, 3465 റിയാല്‍ എന്നിങ്ങനെയാണ് പാക്കേജുകള്‍.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
വെബ്‌സൈറ്റില്‍ കയറിയാല്‍ ആദ്യം ഹജ്ജിന് ബുക്ക് ചെയ്യണം. പിന്നീട് മൊബൈലിലേക്ക് സന്ദേശമെത്തും. ശേഷം പണമടക്കണം. അതോടെ തസ്രീഹ് ലഭിക്കും. അബ്ശിര്‍ വഴി തസ്രീഹ് പ്രിന്റെടുക്കാം. ഇതാണ് ഹജ്ജ് തസ്രീഹ് ലഭിക്കുന്നതിനുളള ഘട്ടങ്ങളെന്ന് മന്ത്രാലയം വിശദീകരിച്ചു.
മഹ്‌റം ഒഴികെ ഇതുവരെ ഹജ്ജ് ചെയ്യാത്തവര്‍ക്കാണ് മുന്‍ഗണന. 1444 ദുല്‍ഹിജ്ജ വരെ കാലാവധിയുള്ള ഇഖാമയുണ്ടായിരിക്കണം. ആശ്രിതരുണ്ടെങ്കിലും എല്ലാവരും ഒരേകമ്പനിയില്‍ ഒരേ പാക്കേജ് ബുക്ക് ചെയ്യണം. ഒരു ബുക്കിംഗിന് ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ അനുവദിക്കുകയുള്ളൂ. തുടങ്ങിയവയാണ് നിബന്ധനകള്‍.
ഇവിടെ ക്ലിക് ചെയ്ത് ഹജിന് അപേക്ഷിക്കാം