Sorry, you need to enable JavaScript to visit this website.

സൗദി പൗരന്മാര്‍ക്ക് വ്യക്തി വിസയില്‍ വിദേശികളെ ഉംറക്ക് കൊണ്ടുവരാം- ഹജ്ജ് മന്ത്രാലയം

റിയാദ്- സൗദി പൗരന്‍മാര്‍ക്ക് വ്യക്തി വിസകളില്‍ സുഹൃത്തുക്കളായ വിദേശികളെ ഉംറക്ക് കൊണ്ടുവരാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. സിംഗിള്‍ എന്‍ട്രിയിലും മള്‍ട്ടിപിള്‍ എന്‍ട്രിയിലും ഉംറകര്‍മത്തിനും മദീന സന്ദര്‍ശനത്തിനും വിദേശത്തുള്ളവരെ കൊണ്ടുവരാവുന്നതാണ്. അവര്‍ക്ക് രാജ്യത്തെ എല്ലാ പ്രവിശ്യകളിലും ചരിത്ര സ്ഥലങ്ങളിലും സഞ്ചരിക്കുകയുമാവാം. സിംഗിള്‍ എന്‍ട്രി വിസയാണെങ്കില്‍ പരമാവധി 90 ദിവസവും 365 ദിവസത്തെ മള്‍ട്ടിപ്ള്‍ എന്‍ട്രി വിസയില്‍ 90 ദിവസം വീതം ഒരു കൊല്ലം വരെയും സൗദിയില്‍ തുടരാം. വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. മന്ത്രാലയം വ്യക്തമാക്കി.

Tags

Latest News