കോഴിക്കോട് :സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ കുട്ടികള്‍ക്ക് ബിരിയാണി കൊടുക്കണം എന്നായിരുന്നു തന്റെ ആഗ്രഹമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഞാന്‍ അത് ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. പക്ഷേ, കഴിക്കുന്നത് കുട്ടികളാണല്ലോ, നോണ്‍ വെജ് കൊടുത്തതിന്റെ പേരില്‍ ശാരീക പ്രശങ്ങള്‍ ഉണ്ടായാലോ എന്നൊരു ആശങ്ക മാത്രമാണ് ഉണ്ടായിരുന്നത്.-മന്ത്രി വ്യക്തമാക്കി.നോണ്‍ വെജ് ഭക്ഷണം വിളമ്പാത്തതിനെതിരെയുള്ള കോണ്‍ഗ്രസ് നേതാവ് വി ടി ബാല്‍റാമിന്റെ വിമര്‍ശനത്തിനും മന്ത്രി മറുപടി നല്‍കി. യു ഡി എഫ് കാലത്ത് ബല്‍റാം ഉറങ്ങുകയായിരുന്നോ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.കലോത്സവ നടത്തിപ്പിലെ മികവ് കണ്ടു അസൂയ പൂണ്ടവരാണ് ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നോണ്‍വെജ് ഭക്ഷണം വിളമ്പാത്തതിനെതിരെ വലിയ ചര്‍ച്ചയാണ് ഇന്നലെ മുതല്‍ ഉയര്‍ന്നത്.കലോത്സവത്തില്‍ പാചകത്തിന്റെ ചുമതലയുള്ള പഴയിടം മോഹനന്‍ നമ്പൂതിരിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവത്തിനെത്തുന്ന കുട്ടികള്‍ക്ക് വെജിറ്റേറിയന്‍ ഭക്ഷണം നല്‍കുന്നതിനെതിരെയാണ് പ്രമുഖര്‍ അടക്കമുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചത്. ഭൂരിപക്ഷം കുട്ടികളും നോണ്‍ വെജ് കഴിക്കുന്ന സ്ഥലത്ത് ഭക്ഷണം വെജിറ്റേറിയനായതിലെ രാഷ്ട്രീയമാണ് പലരും പലരീതിയില്‍ ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചത്. 'പ്രസാദമൂട്ടല്ല, ഭക്ഷണപ്പുരയാണ്', 'പഴയിടത്തിന്റെ കാളനില്ലെങ്കില്‍ യുവകലാ കേരളമുണരില്ലേ?' എന്നിങ്ങനെ നീണ്ടു വിമര്‍ശനങ്ങള്‍.